ച​ങ്ങ​നാ​ശേ​രി: സൗ​മ്യ​നും സ്നേ​ഹ​വാ​നു​മാ​യ സ​ഹ​പാ​ഠി​യാ​യി​രു​ന്നു മാ​ര്‍ തോ​മ​സ് ത​റ​യി​ലെ​ന്നും ഇ​പ്പോ​ഴും പ​ഴ​യ സൗ​ഹൃ​ദം ഊ​ഷ്മ​ള​മാ​യി തു​ട​രു​ന്ന​താ​യും ച​ങ്ങ​നാ​ശേ​രി എ​സ്എ​ച്ച് സ്‌​കൂ​ളി​ലെ പൂ​ര്‍വ​വി​ദ്യാ​ര്‍ഥി​ക​ള്‍.

സ​ദാ പു​ഞ്ചി​രി​ക്കു​ന്ന ആ ​മു​ഖം ഞ​ങ്ങ​ളു​ടെ മ​ന​സി​ല്‍ നി​റ​ഞ്ഞു​നി​ല്‍ക്കു​ന്നു. സ്‌​കൂ​ള​ങ്ക​ണ​ത്തി​ലെ പ്ലാ​വി​ന്‍ ചു​വ​ട്ടി​ല്‍ ക​ളി​ക്കു​ന്ന​തും ത​മാ​ശ​ക​ള്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന​തും സ​തീ​ര്‍ഥ്യ​രാ​യ ഇ.​കെ.​എ​ന്‍. അ​നീ​ഷ്, സ്വ​രൂ​പ് ഏ​ബ്ര​ഹാം, അ​നി​ല്‍ കോ​യി​പ്പ​ള്ളി, എ​യ്ഞ്ച​ലോ മു​ക്കാ​ട​ന്‍ എ​ന്നി​വ​ര്‍ ഓ​ര്‍ക്കു​ന്നു.

1987 എ​സ്എ​സ്എ​ല്‍സി ബാ​ച്ച് പ​ത്ത് ബി​യി​ലെ സ​ഹ​പാ​ഠി​ക​ളാ​ണ് പ്രി​യ കൂ​ട്ടു​കാ​ര​ന്‍ ച​ങ്ങ​നാ​ശേ​രി ആ​ര്‍ച്ച്ബി​ഷ​പ്പാ​യി സ്ഥാ​ന​മേ​ല്‍ക്കു​മ്പോ​ള്‍ ഏ​റെ സ​ന്തോ​ഷി​ക്കു​ന്ന​ത്. അ​ക്കാ​ല​ത്തെ സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​മാ​ത്യു ഞ​ള്ള​ത്തു​വ​യ​ലി​ല്‍, ഹെ​ഡ്മാ​സ്റ്റ​ര്‍ ഫാ.​ഒ.​ജെ. വ​ര്‍ഗീ​സ് ഓ​ണ​യാ​ത്തും​കു​ഴി​യി​ല്‍, ക്ലാ​സ് ടീ​ച്ച​ര്‍ എം.​സി. കു​ര്യ​ന്‍ എ​ന്നി​വ​ര്‍ക്കൊ​ക്കെ ശാ​ന്ത​നാ​യ ഈ ​വി​ദ്യാ​ര്‍ഥി​യെ ഏ​റെ ഇ​ഷ്‌​ട​മാ​യി​രു​ന്നു.