ച​ങ്ങ​നാ​ശേ​രി: 1887മേ​യ് 20ന് ​കോ​ട്ട​യം വി​കാ​രി​യാ​ത്താ​യാ​ണ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ ആ​രം​ഭം. ഫ്ര​ഞ്ചു​കാ​ര​നാ​യ ഈ​ശോ​സ​ഭാം​ഗം ഡോ. ​ചാ​ള്‍സ് ല​വീ​ഞ്ഞ് വി​കാ​രി അ​പ്പ​സ്തോ​ലി​ക്ക​യാ​യി നി​യ​മി​ത​നാ​യി. ഫ്ര​ഞ്ച് വാ​സ്തു​വി​ദ്യ​യു​ടെ പ്രൗ​ഢി​യി​ലാ​ണ് അ​തി​മെ​ത്രാ​സ​ന​മ​ന്ദി​രം നി​ര്‍മി​ച്ചി​രി​ക്കു​ന്ന​ത്. ഇ​രു​മ്പ​ന​ത്തു​കു​ന്ന് എ​ന്നാ​ണ് ച​ങ്ങ​നാ​ശേ​രി അ​ര​മ​ന സ്ഥി​തി​ചെ​യ്യു​ന്ന സ്ഥ​ല​ത്തി​ന്‍റെ പ​ഴ​യ​കാ​ല പേ​ര്.

കോ​ട്ട​യ​ത്തും കു​റ​വി​ല​ങ്ങാ​ട്ടും മ​റ്റി​ട​ങ്ങ​ളി​ലും ചാ​ള്‍സ് ല​വീ​ഞ്ഞ് ആ​സ്ഥാ​ന​ത്തി​നു സ്ഥ​ലം അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ല​ഭി​ച്ചി​ല്ല. ച​ങ്ങ​നാ​ശേ​രി പ​ള്ളി വി​കാ​രി ഫാ. ​സി​റി​യ​ക് ക​ണ്ട​ങ്കേ​രി ചാ​ള്‍സ് ല​വീ​ഞ്ഞ് പി​താ​വി​ന്‍റെ അ​മ്പ​താം ജ​ന്മ​ദി​നാ​ഘോ​ഷം ച​ങ്ങ​നാ​ശേ​രി​യി​ല്‍ സം​ഘ​ടി​പ്പി​ച്ചു. ച​ട​ങ്ങി​നെ​ത്തി​യ ചാ​ള്‍സ് ല​വീ​ഞ്ഞി​നു ച​ങ്ങ​നാ​ശേ​രി പ​ള്ളി​യും ക​ത്തോ​ലി​ക്കാ സാ​ന്നി​ധ്യ​വും ഏ​റെ ഇ​ഷ്ട​പ്പെ​ട്ടു.

ഫാ. ​സി​റി​യ​ക് ക​ണ്ട​ങ്കേ​രി പ​ള്ളി​യി​ല്‍നി​ന്ന് ഏ​റെ അ​ക​ലെ​യ​ല്ലാ​ത്ത ഇ​രു​മ്പ​ന​ത്തു​കു​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ച​ത​നു​സ​രി​ച്ച് അ​വി​ടെ ആ​സ്ഥാ​നം നി​ര്‍മി​ക്കു​ക​യാ​യി​രു​ന്നു. ല​വീ​ഞ്ഞ് തു​ട​ക്ക​മി​ട്ട മ​ന്ദി​ര​ത്തി​ന്‍റെ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കി​യ​ത് മാ​ര്‍ തോ​മ​സ് കു​ര്യാ​ള​ശേ​രി​യാ​ണ്.

പ​ഴ​യ അ​ര​മ​ന ചാ​പ്പ​ലും ഊ​ണു​മു​റി​യും മാ​ര്‍ ആ​ന്‍റ​ണി പ​ടി​യ​റ​യും തു​ട​ര്‍ന്നു​ള്ള ഭാ​ഗം മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ലും മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​വു​മാ​ണ് പൂ​ര്‍ത്തി​ക​രി​ച്ച​ത്.

റി​ഡം​പ്ഷ​ന്‍ ജൂ​ബി​ലി മെ​മ്മോ​റി​യ​ല്‍ ആ​ര്‍ച്ച്

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ​ഭ​വ​ന​ത്തി​ന്‍റെ പ്ര​വേ​ശ​ന​ക​വാ​ട​മാ​യ റി​ഡം​പ്ഷ​ന്‍ ജൂ​ബി​ലി മെ​മ്മോ​റി​യ​ല്‍ ആ​ര്‍ച്ച് മാ​ര്‍ ജ​യിം​സ് കാ​ളാ​ശേ​രി​യാ​ണ് നി​ര്‍മി​ച്ച​ത്. 1934 ജൂ​ലൈ 25ന് ​ത​ന്‍റെ നാ​മ​ഹേ​തു​ക​നാ​യ വി​ശു​ദ്ധ യാ​ക്കോ​ബ് ശ്ലീ​ഹാ​യു​ടെ തി​രു​നാ​ള്‍ ദി​ന​ത്തി​ൽ വെ​ഞ്ച​രി​പ്പ് നി​ര്‍വ​ഹി​ച്ചു.

ഈ​ശോ​യു​ടെ ര​ക്ഷാ​ക​ര​ര​ഹ​സ്യ​ങ്ങ​ളു​ടെ (കു​രി​ശു​മ​ര​ണം, ഉ​ത്ഥാ​നം, സ്വ​ര്‍ഗാ​രോ​ഹ​ണം) പൂ​ര്‍ത്തീ​ക​ര​ണ​ത്തി​ന്‍റെ പ​ത്തൊ​മ്പ​താ​മ​ത് ശ​താ​ബ്ദി (1933) സ്മാ​ര​ക​മാ​യാ​ണ് ക​വാ​ടം പ​ണി​ത​ത്.