ജ​യ​ശ്രീ​ക്ക് താ​ങ്ങാ​യി കാ​ര്‍​മ​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍
Friday, November 25, 2022 10:34 PM IST
ആ​ല​പ്പു​ഴ: ക​രു​മാ​ടി​യി​ല്‍ താ​ത്കാ​ലി​ക താ​മ​സ​ക്കാ​രി​യാ​യ ജ​യ​ശ്രി​ക്ക് വീ​ട് നി​ര്‍​മി​ക്കാ​നാ​യി ബി​രി​യാ​ണി ച​ല​ഞ്ച് ന​ട​ത്തി 70,000 രൂ​പ സ​മാ​ഹ​രി​ച്ച് ന​ല്‍​കി കാ​ര്‍​മ​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍. ക​ള​ക്ട​ര്‍ വി.​ആ​ര്‍. കൃ​ഷ്ണതേ​ജ​യു​ടെ അ​ഭ്യ​ര്‍​ഥ​ന പ്ര​കാ​രം വീ ​ആ​ര്‍ ഫോ​ര്‍ ആ​ല​പ്പി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​ണം സ്വ​രൂ​പി​ച്ച് ന​ല്‍​കി​യ​ത്. കാ​ര്‍​മ​ല്‍ എ​ന്‍​ജി​നിയ​റിം​ഗ് കോ​ള​ജി​ല്‍ 625-ാം ന​മ്പ​ര്‍ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ബി​രി​യാ​ണി ച​ല​ഞ്ച് ന​ട​ത്തി​യ​ത്.

ക​ള​ക്ട​റു​ടെ ചേ​മ്പ​റി​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ജ​യ​ശ്രീ​ക്ക് തു​ക കൈ​മാ​റി. ജ​യ​ശ്രീ​യു​ടെ മ​ക​ള്‍ രാ​ജ​ശ്രീ​യു​ടെ പേ​രി​ലാ​ണ് ചെ​ക്ക് ന​ല്‍​കി​യ​ത്. കോ​ള​ജ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കൃ​ഷി ചെ​യ്ത ജൈ​വ പ​ച്ച​ക്ക​റി​ക​ള്‍ ക​ള​ക്ട​ര്‍​ക്ക് സ​മ്മാ​നി​ച്ചു. ഫാ. ​മാ​ത്യു അ​റേ​ക്ക​ളം സി​എം​ഐ, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ പി.​ബി. ജ​യ​കൃ​ഷ്ണ​ന്‍, വോ​ള​ന്‍റി​യ​ര്‍​മാ​രാ​യ ഗൗ​രി​നാ​ഥ്, കെ.​എം. അ​മി​ജി​ത്, അ​ന്‍​ഷ റേ​ച്ച​ല്‍ വ​ര്‍​ഗീ​സ്, ലെ​മി സി. ​ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.