എടത്വ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ മരണത്തിരുന്നാള്‍
1418633
Wednesday, April 24, 2024 10:56 PM IST
എടത്വ: സെന്റ് ജോര്‍ജ് ഫൊറോനാപള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ മരണത്തിരുന്നാള്‍ ആഘോഷിച്ചു. ക്രിസ്തുവര്‍ഷം മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ക്രിസ്തീയ വിശുദ്ധനും രക്തസാക്ഷിയുമായ വിശുദ്ധ ഗീവര്‍ഗീസിന്റെ മരണദിനമായി കരുതപ്പെടുന്ന ഏപ്രില്‍ 24നാണ് ഗീവര്‍ഗീസിന്റെ തിരുനാള്‍ ആഘോഷിക്കുന്നത്. ഇന്നലെ രാവിലെ നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്കും പള്ളിക്കു ചുറ്റുമായി നടന്ന പ്രദക്ഷിണത്തിനും വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍, ഫാ. ടിജോ മതിലകത്തുകുഴി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
ഫാ. ബെന്നി വെട്ടിത്താനം, ഫാ. അനീഷ് കാമിച്ചേരി, ഫാ. ബ്രിന്റോ മനയത്ത് എന്നിവര്‍ സഹകാര്‍മികരായിരുന്നു. പ്രസുദേന്തി മോനിച്ചന് മൂന്നുപറയില്‍, കൈക്കാരന്മാരായ ജയ്സപ്പന്‍ മത്തായി കണ്ടത്തില്‍, ജയിംസുകുട്ടി കന്നേല്‍ തോട്ടുകടവില്‍, പി.കെ. ഫ്രാന്‍സിസ് കണ്ടത്തിപറമ്പില്പത്തില്, ജനറല്‍ കണ്‍വീനര്‍ ബിനോയ് മാത്യു ഒലക്കപ്പാടില്‍ എന്നിവര്‍ നേതൃത്വം നല്കി.