ഓട്ടപ്രദക്ഷിണം നടത്തി ബൈജു കലാശാല
1418437
Wednesday, April 24, 2024 4:51 AM IST
ചെങ്ങന്നൂർ: എൻഡിഎ സ്ഥാനാർഥി ഇന്നലെ ഓട്ടപ്രദക്ഷിണത്തിലായിരുന്നു. പടിഞ്ഞാറെ കല്ലട, ശാസ്താംകോട്ട, കുന്നത്തൂർ എന്നിവിടങ്ങളിലിയരുന്നു സ്വീകരണ പരിപാടി. ഇന്നു രാവിലെ മുതൽ തുടർച്ചയായി റോഡ് ഷോയാണ്. മാവേലിക്കര, കുട്ടനാട്, ചങ്ങനാശേരിമണ്ഡലങ്ങളിൽ റോഡ് ഷോ നടത്തി വൈകുന്നേരം ചെങ്ങന്നൂരിൽ എത്തും.
എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു പുറമേ ഈ തെരഞ്ഞെടുപ്പിൽ മാവേലിക്കരയിൽ വിവിധഘടകങ്ങളെ ഏകോപിപ്പിക്കാൻ അവസരം ലഭിച്ചത് എൻഡിഎയ്ക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നതായി ബൈജു കലാശാല പറഞ്ഞു.