അമ്പലപ്പുഴ: യുഡിഎഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കെപിസിസി വിചാർ വിഭാഗും സംസ്കാര സാഹിതിയും ചേർന്ന് ഒരുക്കിയ സിനിമ സീരിയൽ താരങ്ങൾ അണിനിരക്കുന്ന മെഗാഷോ "ഹൃദയത്തിൽ കെസി" ഗലീലിയോ ബീച്ചിൽ ഉദ്ഘാടനം ചെയ്യാൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ എത്തി. മെഗാ ഷോയിൽ നരേന്ദ്രമോഡിയുടെ വേഷം അഭിനയിക്കുന്ന രാജാ സാഹിബ് അടുത്തേക്ക് വന്നപ്പോൾ "ഇത്തവണ ഞങ്ങൾ ഇറക്കിവിടും മോദി" എന്നു പറഞ്ഞത് കാണികൾക്കിടയിൽ ചിരിപടർത്തി.
പുന്നപ്ര വടക്ക് മണ്ഡലം പ്രസിഡന്റ് പി.വി. ഷാജി അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി എം.ജെ. ജോബ്, കെപിസിസി വിചാർ വിഭാഗ് സംസ്ഥാന ചെയർമാൻ പ്രഫ. നെടുമുടി ഹരികുമാർ, പ്രശസ്ത സിനിമാതാരം രവീന്ദ്രൻ, സംവിധായകൻ ആലപ്പി അഷ്റഫ്, സിനിമ പ്രൊഡക്ഷൻ കൺട്രോളർ എ. കബീർ, കെപിസിസി വിചാർ വിഭാഗ് സംസ്ഥാന ജനറൽ സെക്രട്ടറി സി.സി. നിസാർ, കെപിസിസി ഇൻഡസ്ട്രിയൽ സെൽ സംസ്ഥാന ചെയർമാൻ കിഷോർ ബാബു, ബഷീർ കോയാപറമ്പിൽ, എൻ.എസ്. സുരേഷ്, സാജൻ ഏബ്രഹാം, ശിവൻ പുന്നപ്ര, സിബി ഡാനിയൽ എന്നിവർ പ്രസംഗിച്ചു.