ആ​ല​പ്പു​ഴ ബീ​ച്ചി​ല്‍ ബാ​റ്റേ​ന്തി അ​സ്ഹ​റു​ദ്ദീ​ന്‍
Wednesday, April 24, 2024 4:51 AM IST
ആ​ല​പ്പു​ഴ: കെ.സി. വേ​ണു​ഗോ​പാ​ലി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​ണ് മു​ന്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ന്‍ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്‍ ആ​ല​പ്പു​ഴ​യി​ല്‍ എ​ത്തി​യ​ത്. ബീ​ച്ചി​ലെ ക്രി​ക്ക​റ്റ് സം​ഘ​ത്തെ ക​ണ്ട​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​ന് നി​യ​ന്ത്രി​ക്കാ​നാ​യി​ല്ല. ക്രി​ക്ക​റ്റ് മൈ​താ​ന​ത്ത് ബാ​റ്റു​കൊ​ണ്ട് വി​സ്മ​യ​ങ്ങ​ള്‍ തീ​ര്‍​ത്ത അ​സ്ഹ​റു​ദ്ദീ​നെ നേ​രി​ല്‍ ക​ണ്ട​പ്പോ​ള്‍ ആ​രാ​ധ​ക​രും ആ​വേ​ശ​ഭ​രി​ത​രാ​യി.

എ​ന്നെ കൂ​ടെ ക​ളി​ക്കാ​ന്‍ കൂ​ട്ടാ​മോ എ​ന്നാ​യി അ​സ്ഹ​ര്‍. മു​ന്‍ ഇ​ന്ത്യ​ന്‍ നാ​യ​ക​ന് എ​തി​രേ പ​ന്തെ​റി​യാ​നു​ള്ള അ​വ​സ​രം ആ​രാ​ധ​ക​രും പാ​ഴാ​ക്കി​യി​ല്ല. ക​ള​ത്തി​ല്‍​നി​ന്ന് മാ​റി നി​ന്നി​ട്ട് വ​ര്‍​ഷ​ങ്ങ​ള്‍ ആ​യെ​ങ്കി​ലും ഷോ​ട്ടു​ക​ളു​ടെ പ്രൗ​ഡി​ക്ക് യാ​തൊ​രു കു​റ​വും ഉ​ണ്ടാ​യി​ല്ല. അ​ല്‍​പ​നേ​രം ബീ​ച്ചി​ല്‍ ക്രി​ക്ക​റ്റ് ക​ളി​ക്കാ​ന്‍ സ​മ​യം ചെ​ല​വ​ഴി​ച്ച അ​സ്ഹ​ര്‍ ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ര്‍​ക്കൊ​പ്പം സെ​ല്‍​ഫി എ​ടു​ത്താ​ണ്മ​ട​ങ്ങി​യ​ത്.