ആ​വേ​ശം ക​ട​ലോ​ളം; കെസിയുടെ മ​ണ​ല്‍ ശില്​പം ആ​ല​പ്പു​ഴ ബീ​ച്ചി​ല്‍
Wednesday, April 24, 2024 4:51 AM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ പാ​ര്‍​ല​മെന്‍റ് മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ാര​ണാ​ര്‍​ഥം ആ​ല​പ്പു​ഴ ബീ​ച്ചി​ല്‍ കൂ​റ്റ​ന്‍ മ​ണ​ല്‍ ശി​ല്‍​പ്പം ഒ​രു​ക്കി.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​ല​പ്പു​ഴ അ​സം​ബ്ലി പ്ര​സി​ഡന്‍റ് ഷാ​ഹു​ല്‍ ജെ. ​പു​തി​യ പ​റ​മ്പി​ലി​ന്‍റെയും എ​ന്‍​എ​സ്‌യുഐ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​റി​ക് സ്റ്റീ​ഫ​ന്‍റെയും നേ​തൃ​ത്വ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്ന് എ​ത്തി​യ ദീ​പ​ക് മൗ​ത്താ​ട്ടി​ല്‍ എ​ന്ന മ​ണ​ല്‍ ശി​ല്‍​പ്പി​യും പ​ത്തോ​ളം വ​രു​ന്ന തൊ​ഴി​ലാ​ളി​ക​ളും ചേ​ര്‍​ന്ന് ഏഴുമ​ണി​ക്കൂ​ര്‍ സ​മ​യ​മെ​ടു​ത്താ​ണ് മ​ണ​ല്‍ ശി​ല്‍​പ്പം തീ​ര്‍​ത്ത​ത്. ഹൃ​ദ​യ​ത്തി​ല്‍ കെ​സി എ​ന്ന അ​ടി​ക്കു​റു​പ്പോ​ടു കൂ​ടി​യ കൂ​റ്റ​ന്‍ മ​ണ​ല്‍​ശി​ല്‍​പ്പം കാ​ണാ​നാ​യി നൂ​റു​ക​ണ​ക്കി​നുപേ​രാ​ണ് ആ​ല​പ്പു​ഴ ബീ​ച്ചി​ല്‍​ എ​ത്തു​ന്ന​ത്.