പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ പി​ടി​യി​ൽ
Wednesday, April 24, 2024 10:56 PM IST
തു​റ​വൂ​ർ: ത​ഴു​പ്പ് ബാ​റി​ൽ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച യു​വാ​ക്ക​ളെ പി​ടി​കൂ​ടാ​ൻ എ​ത്തി​യ പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച പ്ര​തി​ക​ൾ പി​ടി​യി​ൽ. പ്ര​ദേ​ശ​വാ​സി​ക​ളാ​യ ജി​ത്തു​മോ​ൻ (25), ര​ഞ്ജി​ത്ത് (27), അ​ന​ന്ത​പ​ത്മ​നാ​ഭ​ൻ (25), ദി​നു (26) എ​ന്നി​വ​രെ​യാ​ണ് കു​ത്തി​യ​തോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞദി​വ​സം ഒ​രു​പ​റ്റം യു​വാ​ക്ക​ൾ ബാ​റി​ൽ കൂ​ട്ടം കൂ​ടി​യെ​ത്തി ബാ​ർ തൊ​ഴി​ലാ​ളി​ക​ളെ​യും ബാ​റി​ലെ​ത്തി​യ മ​റ്റു​ള്ള​വ​രെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ത​മ്മി​ൽ ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യും ചെ​യ്ത​ത് ജീ​വ​ന​ക്കാ​ർ പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യും കു​ത്തി​യ​തോ​ട് പോ​ലീ​സ് എ​സ്ഐ ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്തെ​ത്തു​ക​യും ചെ​യ്തു.

അ​മി​ത​മാ​യ ല​ഹ​രി​യി​ൽ ആ​യി​രു​ന്ന യു​വാ​ക്ക​ളു​ടെ പ​ക്ക​ൽ ഉ​ണ്ടാ​യി​രു​ന്ന ആ​യു​ധ​ങ്ങ​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ക്കു​ക​യും യു​വാ​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്ത​പ്പോ​ൾ യു​വാ​ക്ക​ൾ പോ​ലീ​സി​നെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻഡ് ചെ​യ്തു.