വ്യാപാരികൾക്കായി പുതിയ പദ്ധതികൾ കൊണ്ടുവരണം: രാജു അപ്സര
1418135
Monday, April 22, 2024 11:35 PM IST
ചേർത്തല: കേന്ദ്ര-കേരള സർക്കാർ വ്യാപാരികൾക്കായി പുതിയ പദ്ധതികൾ കൊണ്ടുവന്നാൽ മാത്രമേ വ്യാപാരികൾക്ക് ഇനി കേരളത്തില് പിടിച്ചുനിൽക്കാൻ പറ്റുകയുള്ളൂവെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ചേർത്തല യൂണിറ്റ് വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാപാരികളെ സംരക്ഷിക്കാൻ അടിയന്തരമായി നടപടി വേണം. ചെറുകിട മേഖലയെ തകർക്കുന്ന നയങ്ങൾ അവസാനിപ്പിക്കണമെന്നും കോർപറേറ്റ് മേഖലയുടെ കടന്നുകയറ്റം തൊഴിൽ ഉൾപ്പെടെ നഷ്ടപ്പെട്ടുവെന്നും രാജു അപ്സര പറഞ്ഞു.
ചേർത്തല എൻഎസ്എസ് കരയോഗം ഹാളിൽ നടന്ന സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് ജോസ് കൂമ്പയില് അധ്യക്ഷത വഹിച്ചു. വാര്ഷികപ്പതിപ്പ് ഡയറക്ടറി പ്രകാശനം നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ നിർവഹിച്ചു.
സംസ്ഥാന സെക്രട്ടേറിയറ്റംഗം വി. സബിൽ രാജ് വ്യാപാരികളെ ആദരിക്കലും അവാര്ഡ് ദാനവും നിർവഹിച്ചു. സിനിമാ സംവിധായകൻ ഛോട്ടാ വിപിന്, നടി ശിവരഞ്ജിനി, ജേക്കബ് ജോണ്, നെൽസൺ മാടമന, ജിജിമോൻ, പി.ടി. ജോൺ, ശശിന്ദ്രബാബു, ജെസ്റ്റിൻ ജോസഫ്, ജാൻസി തോമസ്, സ്മിത, ഗണേഷ്, റിൻസി തുടങ്ങിയവർ പ്രസം ഗിച്ചു.