ഡയാലിസിസ് എംപവർമെന്റ് പ്രോഗ്രാം
1509456
Thursday, January 30, 2025 3:48 AM IST
തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രി ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ വിഭാഗത്തിന്റെയും നെഫ്രോളജി വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഡയാലിസിസ് എംപവർമെന്റ് പ്രോഗ്രാം ആരംഭിച്ചു. ബിലീവേഴ്സ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഡോ. ജോൺ വല്യത്ത് അധ്യക്ഷത വഹിച്ചു.
സിഇഒ ഡോ. ജോർജ് ചാണടി മറ്റീത്ര ഉദ്ഘാടനം നിർവഹിച്ചു. ഡയാലിസിസ് രോഗികൾക്ക് ഡയാലിസിസിന് ഒപ്പവും അതിനു മുന്നോടിയായും വേണ്ട ഫിസിയോതെറാപ്പി സേവനങ്ങൾ ഇനി മുതൽ ബിലീവേഴ്സിൽ ലഭ്യമായിരിക്കും.
ലൈഫ് കോച്ച് ആൻഡ് മോട്ടിവേഷണൽ ട്രയ്നർ ചെറിയാൻ വർഗീസ്, ലൈഫ് ലോംഗ് ഫിറ്റ്നസ് സെന്റർ സ്ഥാപകൻ വി.എസ്. ശിഹാബ് എന്നിവർ യഥാക്രമം മുഖ്യാതിഥികളായിരുന്നു. നെഫ്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ഇ.ടി. അരുൺ തോമസ് , ഫാ. തോമസ് വർഗീസ് , നെഫ്രോളജി വിഭാഗം മേധാവി ഡോ.രാജേഷ് ജോസഫ്, പിഎംആർ വിഭാഗം മേധാവി ഡോ. തോമസ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.