തി​രു​വ​ല്ല: ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ കോ​ർ​പ​റേ​റ്റ് സോ​ഷ്യ​ൽ റെ​സ്‌​പോ​ൺ​സി​ബി​ലി​റ്റി (സി​എ​സ്ആ​ർ) വി​ഭാ​ഗ​മാ​യ ഫെ​ഡ​റ​ൽ ബാ​ങ്ക് ഹോ​ർ​മി​സ് മെ​മ്മോ​റി​യ​ൽ ഫൗ​ണ്ടേ​ഷ​ൻ, തി​രു​വ​ല്ല പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ഡെ​ന്‍റ​ൽ സ​യ​ൻ​സ​സി​ന് ഒ​രു അ​ത്യാ​ധു​നി​ക മൊ​ബൈ​ൽ ഡെ​ന്‍റ​ൽ ക്ലി​നി​ക് സം​ഭാ​വ​ന ചെ​യ്തു.

തി​രു​വ​ല്ല​യി​ലെ പെ​രു​ന്തു​രു​ത്തി​യി​ലു​ള്ള കോ​ള​ജ് ഓ​ഫ് ഡെ​ന്റ​ൽ സ​യ​ൻ​സ് കാ​മ്പ​സി​ൽ ന​ട​ന്ന സ​മ​ർ​പ്പ​ണ ച​ട​ങ്ങി​ൽ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫെ​ഡ​റ​ൽ ബാ​ങ്ക് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ശാ​ലി​നി വാ​ര്യ​രും മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ ഷി​ബി ടി. ​ജോ​ണും ചേ​ർ​ന്ന് മൊ​ബൈ​ൽ ഡെ​ന്‍റ​ൽ ക്ലി​നി​ക് ഔ​പ​ചാ​രി​ക​മാ​യി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. മൊ​ബൈ​ൽ ഡെ​ന്റ​ൽ ക്ലി​നി​ക്കി​ന്‍റെ താ​ക്കോ​ൽ ആ​ർ​ച്ച്ബി​ഷ​പ്പി​നു കൈ​മാ​റി.

ഫെ​ഡ​റ​ൽ ബാ​ങ്ക് കോ​ട്ട​യം സോ​ണ​ൽ മേ​ധാ​വി​യും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ നി​ഷ കെ. ​ദാ​സ്, പു​ഷ്പ​ഗി​രി ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ന്‍റെ പ്രി​ൻ​സി​പ്പ​ൽ അ​ഡ്വൈ​സ​ർ ജേ​ക്ക​ബ് പു​ന്നൂ​സ്, ഡെ​ന്‍റ​ൽ സ​യ​ൻ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ടി. എ​ബി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ കൂ​രി​യ ബി​ഷ​പ് ഡോ.​ആ​ന്‍റ​ണി മാ​ർ സി​ൽ​വാ​നോ​സ്, ബാ​ങ്കി​ന്‍റെ തി​രു​വ​ല്ല റീ​ജ​ണ​ൽ ഹെ​ഡ് ട്രീ​സ ജോ​സ​ഫ്, തി​രു​വ​ല്ല ശാ​ഖാ ഡെ​പ്യൂ​ട്ടി വൈ​സ് പ്ര​സി​ഡ​ന്‍റും ബ്രാ​ഞ്ച് ഹെ​ഡു​മാ​യ എ​സ്. ശ്രീ​വി​ദ്യ, പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ സൊ​സൈ​റ്റി സി​ഇ​ഒ ഫാ. ​ഡോ. ബി​ജു വ​ർ​ഗീ​സ്, ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ആ​ൻ​ഡ് മെ​ഡി​സി​റ്റി ഡ​യ​റ​ക്ട​ർ ഡോ. ​ഫാ. എ​ബി വ​ട​ക്കും​ത​ല തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.