മാ​വേ​ലി​ക്ക​ര: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ​സ​ഭ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സിന്‍റെ നാ​മ​ഹേ​തു​ക തി​രു​നാൾ പു​ന്ന​മൂ​ട് അ​മ​ല​ഗി​രി​യി​ൽ ആ​ഘോ​ഷി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തി​ന് പു​ന്ന​മൂ​ട് സെ​ന്‍റ് മേ​രീസ് ക​ത്തീ​ഡ്ര​ലി​ൽ ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സിന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ച്ച വി​ശു​ദ്ധ സ​മൂ​ഹ​ബ​ലി​യി​ൽ തി​രു​വ​ല്ല ആ​ർ​ച്ച്ബി​ഷ​പ് തോ​മ​സ് മാ​ർ കൂ​റി​ലോ​സ് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തി.

വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ തോ​മ​സ് മാ​ർ കൂ​റി​ലോ​സ്, സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ്, ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേം, തോ​മ​സ് മാ​ർ യൗ​സേ​ബി​യോ​സ്, ആ​ന്‍റണി മാ​ർ സി​ൽ​വാ​നോ​സ്, വി​ൻ​സെന്‍റ് മാ​ർ പൗ​ലോ​സ്, മാ​ത്യൂ​സ് മാ​ർ പോ​ളി​കാർപ്പസ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. തു​ട​ർ​ന്ന് ന​ട​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​നം എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സി. വേ​ണു​ഗോ​പാ​ൽ എംപി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കർദിനാൾ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം, ബി​ഷ​പ് സ്റ്റാ​ൻ​ലി​ റോ​മ​ൻ, ബി​ഷ​പ് സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ൻ, മാ​ത്യൂ​സ് മാ​ർ പ​ക്കോ​മി​യോ​സ്, ബി​ഷ​പ് സാ​ബു കോ​ശി മ​ല​യി​ൽ ചെ​റി​യാ​ൻ, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം ​പി, പ്ര​ഫ. പി.ജെ. കു​ര്യ​ൻ, ര​മേ​ശ് ചെ​ന്നി​ത്ത​ല എംഎ​ൽഎ, ​ബി. ബാ​ബു പ്ര​സാ​ദ്, ജോ​സ​ഫ് എം. ​പു​തു​ശേ​രി, യൂ​ഹാ​നോ​ൻ പു​ത്ത​ൻ​വീ​ട്ടി​ൽ റ​മ്പാ​ൻ, ജോ​സ് ചാ​മ​ക്കാ​ലാ​യി​ൽ റ​മ്പാ​ൻ,

ഗി​വ​ർ​ഗീ​സ് നെടി​യ​ത്ത് റ​മ്പാ​ൻ, ജോ​സ് ക​ട​കം​പ​ള്ളി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, ജോ​ർ​ജ് ച​രു​വി​ള കോ​ർ എ​പ്പി​സ്കോ​പ്പ, ജോ​സ​ഫ് കു​റു​മ്പി​ലേ​ത്ത് കോ​ർ എ​പ്പി​സ്കോ​പ്പ, ജേ​ക്ക​ബ് ജോ​ൺ ക​ല്ല​ട കോ​ർ എ​പ്പി​സ്‌​ക്കോ​പ്പ, വ​ർ​ക്കി ആ​റ്റു​പു​റ​ത്ത് കോ​ർ​എ​പ്പി​സ്കോ​പ്പ, മോ​ൺ. തോ​മ​സ് ക​യ്യാ​ല​യ്ക്ക​ൽ, മോ​ൺ. ഐ​സ​ക് പ​റ​പ്പ​ള്ളി​ൽ,

ജേ​ക്ക​ബ് പു​ന്നൂ​സ്, ഷെ​വ. ഡോ. ​കോ​ശി ജോ​ർ​ജ്, മ​ദ​ർ ആ​ർ​ദ്ര എ​സ്ഐ ​സി, മ​ദ​ർ ഫ്രാ​ൻ​സി​റ്റ, മ​ദ​ർ ലി​ഡി​യ, മ​ദ​ർ മേ​ഴ്‌​സി ജോ​ൺ, മ​ദ​ർ ത​മിം, മ​ദ​ർ അ​ന്ന​മ്മ, ആ​ചാ​ര്യ ശ്രീ ​സ​ച്ചി​ദാ​ന​ന്ദ ഭാ​ര​തി, ഡോ. ​ഗി​വ​ർ​ഗീ​സ് കു​റ്റി​യി​ൽ, ഡോ. ​സി​റി​ൽ ആ​ന​ന്ദ്, ഡോ. ​ജി​ജി ഏ​ബ്ര​ഹാം, ഫി​ലി​പ്പ് ചെരി​വു​പു​ര​യി​ട​ത്തി​ൽ, മ​ജീ​ഷ്യ​ൻ സാ​മ്രാ​ജ്, ഡോ. ​ഗി​വ​ർ​ഗീ​സ് കൈ​ത​വ​ന, സ​ജി ജോ​ൺ പാ​യി​ക്കാ​ട്ടേ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ചേ​ത​ന​യു​ടെ വി​വി​ധ സാ​മൂ​ഹ്യ ക്ഷേ​മ ക​ർ​മ പ​ദ്ധ​തി​ക​ൾ ക​ർ​ദി​നാ​ൾ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് ക​ത്തോ​ലി​ക്കാ ബാ​വ ഉദ്ഘാടനം ചെയ്തു. നാ​മ​ഹേ​തു​ക തി​രു​നാൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് വി​കാ​രി ജ​ന​റാ​ൾ മോ​ൺ. സ്റ്റീ​ഫ​ൻ കു​ള​ത്തും​ക​രോ​ട്ട്, ഫാ. ​ജോ​ൺ വൈ​പ്പി​ൽ, ഫാ. ​റോ​ബ​ർ​ട്ട് പാ​ല​വി​ള​യി​ൽ, ഫാ. ​മാ​ത്യൂ​സ് ചെ​ങ്കി​ലാ​ത്ത്, ഡോ. ​സാ​മു​വേ​ൽ പാ​യി​ക്കാ​ട്ടേ​ത്ത് എന്നിവ​ർ നേ​തൃ​ത്വം ന​ൽ​കി.