കോ​ട്ടാ​ങ്ങ​ൽ: കോ​ട്ടാ​ങ്ങ​ൽ ക്ഷേ​ത്ര​ത്തി​ലെ പ്ര​സി​ദ്ധ​മാ​യ പ​ട​യ​ണി​യി​ൽ ചൂ​ട്ടു​വ​യ്പ് ന​ട​ന്നു. ഇ​ന്ന​ലെ കോ​ട്ടാ​ങ്ങ​ൽ, കു​ള​ത്തൂ​ർ ക​ര​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചൂ​ട്ടു വ​ല​ത്തു ന​ട​ന്നു. കോ​ലം തു​ള്ള​ൽ ക്ഷേ​ത്ര മു​റ്റ​ത്തു ആ​രം​ഭി​ക്കു​ന്ന​ത് പ​ട​യ​ണി യു​ടെ മൂ​ന്നും നാ​ലും ദി​വ​സ​ങ്ങ​ളി​ൽ ഗ​ണ​പ​തി കോ​ല​ത്തി​ൽ കൂ​ടി​യാ​ണ്.

ഇ​ന്നു രാ​ത്രി 11ന് ​കു​ള​ത്തൂ​ർ ക​ര​യു​ടെ​യും നാ​ളെ രാ​ത്രി 11ന് ​കോ​ട്ടാ​ങ്ങ​ൽ ക​ര​യു​ടെ​യും ഗ​ണ​പ​തി കോ​ല​ങ്ങ​ൾ ക​ള​ത്തി​ൽ എ​ത്തും. ഫെ​ബ്രു​വ​രി ഒ​ന്ന്, ര​ണ്ട് അ​ട​വി പ​ള്ളി​പ്പാ​ന​യും ന​ട​ക്കും. മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ വ​ലി​യ പ​ട​യ​ണി​യും ന​ട​ക്കും. വ​ലി​യ പ​ട​യ​ണി നാ​ളു​ക​ളി​ൽ വേ​ല​യും വി​ള​ക്കും മ​ഹാ ഘോ​ഷ​യാ​ത്ര​യും.