മാ​രാ​മ​ൺ: 130-ാമ​ത് മാ​രാ​മ​ണ്‍ ക​ണ്‍​വ​ന്‍​ഷ​ന്‍റെ പ​ന്ത​ല്‍ ഓ​ല​മേ​യ​ല്‍ ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പ​ന്പാ മ​ണ​ൽ​പ്പു​റ​ത്ത് മാ​ര്‍​ത്തോ​മ്മാ സു​വി​ശേ​ഷ പ്ര​സം​ഗ​സം​ഘം പ്ര​സി​ഡ​ന്‍റ് ഡോ. ​ഐ​സ​ക് മാ​ര്‍ പീ​ല​ക്‌​സി​നോ​സ് എ​പ്പി​സ്‌​കോ​പ്പാ​യു​ടെ നേ​തൃ​ത​ത്തി​ല്‍ പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് പ​ന്ത​ലി​ന്‍റെ ഓ​ല മേ​യ​ൽ ആ​രം​ഭി​ച്ച​ത്.

മാ​ര്‍​ത്തോ​മ്മാ സു​വി​ശേ​ഷ പ്ര​സം​ഗ​സം​ഘം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റ​വ.​എ​ബി കെ. ​ജോ​ഷ്വാ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​ഫ. ഏ​ബ്ര​ഹാം പി. ​മാ​ത്യു, റ​വ. ജി​ജി വ​ര്‍​ഗീ​സ്, ഡോ. ​എ​ബി തോ​മ​സ് വാ​രി​ക്കാ​ട്, പ​ന്ത​ല്‍ ഓ​ല​മേ​യ​ല്‍ ക​ണ്‍​വീ​ന​ര്‍​മാ​രാ​യ പി.​പി. അ​ച്ച​ന്‍​കു​ഞ്ഞ്,

മാ​ത്യു ജോ​ണ്‍, മാ​നേ​ജി​ഗ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ തോ​മ​സ് കോ​ശി, ടിജു എം. ​ജോ​ര്‍​ജ്, ജോ​ര്‍​ജ് കെ. ​നൈ​നാ​ന്‍, ജോ​സ് പി. ​വ​യ​യ്ക്ക​ല്‍, സാം ​ജേ​ക്ക​ബ്, എം.​സി. ജോ​ർ​ജുകു​ട്ടി, സു​ബി പ​ള്ളി​ക്ക​ല്‍, റ​വ. തോ​മ​സ് കു​ര്യ​ന്‍ അ​ഞ്ചേ​രി, കോ​ഴ​ഞ്ചേ​രി, മാ​രാ​മ​ണ്‍,

ഇ​ട​വ​ക​ക​ളി​ലെ വി​കാ​രി​മാ​രാ​യ റ​വ.​ ഏ​ബ്ര​ഹാം തോ​മ​സ്, റ​വ.​ജി​ജി തോ​മ​സ്, സു​വി​ശേ​ഷ​ക​ര്‍, സ​മീ​പ ഇ​ട​വ​ക​ക​ളി​ല്‍നി​ന്നു​ള്ള വി​ശ്വാ​സി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. മാ​രാ​മ​ണ്ണി​നു ചു​റ്റു​പാ​ടു​മു​ള്ള 31 പ​ള്ളി​ക​ളു​ടെ ചു​മ​ത​ല​യി​ലാ​ണ് ഓ​ല​മേ​യ​ല്‍ നി​ര്‍​വ​ഹി​ക്കു​ന്ന​ത്. പ്രാ​ദേ​ശി​ക​മാ​യി ഓ​ല ല​ഭി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള​തി​നാ​ൽ ത​മി​ഴ്നാ​ട്ടി​ലെ പൊ​ള്ളാ​ച്ചി​യി​ൽ നി​ന്നാ​ണ് ഓ​ല എ​ത്തി​ച്ച​ത്.

ഫെ​ബ്രു​വ​രി അ​ഞ്ചോ​ടെ ഓ​ല​മേ​യ​ല്‍ പൂ​ര്‍​ത്തി​യാ​കും. ഈ ​വ​ര്‍​ഷം കു​ട്ടി​ക​ളു​ടെ പ​ന്ത​ല്‍ മേ​യു​ന്ന ശു​ശ്രൂ​ഷ​യും ഇ​ട​വ​ക​യു​ടെ പ​ങ്കാ​ളി​ത്ത​ത്തി​ലാ​ണെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

അ​ത്യാ​ധു​നി​ക​മാ​യ സം​വി​ധാ​ന​ങ്ങ​ളെ ഒ​ഴി​വാ​ക്കി പ​മ്പാ​ന​ദി​യി​ല്‍ രൂ​പ​പ്പെ​ട്ട മ​ണ​ല്‍ പ​ര​പ്പി​ല്‍ ഓ​ല​പ്പ​ന്ത​ല്‍ കെ​ട്ടി തി​രു​വ​ച​നം കേ​ള്‍​ക്കാ​ന്‍ കാ​ത്തി​രി​ക്കു​ന്ന ജ​നം, ലോ​ക​ത്തി​ൽത്തന്നെ അ​ത്യ​പൂ​ര്‍​വ​മാ​യ ഒ​രു കാ​ഴ്ച​യാ​ണ്. പ്ര​കൃ​തി​ക്കി​ണ​ങ്ങു​ന്ന രീ​തി​യി​ല്‍ ഒ​രു ല​ക്ഷം പേ​ര്‍​ക്കി​രി​ക്കാ​വു​ന്ന പ​ന്ത​ലി​ന്‍റെ നി​ർ​മാ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്.