കെഎസ്കെടിയു മാർച്ച് ഫെബ്രു. 19ന്
1509448
Thursday, January 30, 2025 3:46 AM IST
പത്തനംതിട്ട: അനധികൃതമായി നിലംനികത്തുകയും മണ്ണെടുക്കുകയും ചെയ്യുന്ന ഭൂമാഫിയ സംഘങ്ങൾക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്കെടിയു നേതൃത്വത്തിൽ ഫെബ്രുവരി 19ന് താലൂക്ക് കേന്ദ്രങ്ങളിൽ മാർച്ച് നടത്തും.
പത്തനംതിട്ടയിൽ ചേർന്ന ജില്ലാ പ്രവർത്തക കൺവൻഷൻ കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. എസ്. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.
സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ. പി. ഉദയഭാനു, കെഎസ്കെടിയു ജില്ലാ സെക്രട്ടറി സി. രാധാകൃഷ്ണൻ, സംസ്ഥാന കമ്മിറ്റിയംഗം എം. എസ്. രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഫെബ്രുവരി ഒമ്പതിന് ഭരണഘടനാ സംരക്ഷണദിനമായി ആചരിക്കും.