ച​ങ്ങ​നാ​ശേ​രി: ഈ​ശോ​യു​ടെ മ​നു​ഷ്യാ​വ​താ​ര​ത്തി​ന്‍റെ 2025 ജൂ​ബി​ലി​വ​ർ​ഷ ആ​ഘോ​ഷ ഭാ​ഗ​മാ​യി ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ബൈ​ബി​ൾ അ​പ്പൊ​സ്ത​ലേ​റ്റും ഫി​യാ​ത്ത്മി​ഷ​നും ചേ​ർ​ന്ന് ന​ട​ത്തു​ന്ന “സ്ക്രി​പ്തു​റ’’ ബൈ​ബി​ൾ കൈയെഴു​ത്ത് മ​ഹാ​സം​ഗ​മ​വും ബൈ​ബി​ൾ കൈയെ​ഴു​ത്തുപ്ര​തി സ​മ​ർ​പ്പ​ണ​വും നാ​ളെ രാ​വി​ലെ പ​ത്തി​ന് ച​ങ്ങ​നാ​ശേ​രി ആർച്ച്ബി​ഷ​പ് ഹൗ​സി​ലെ സ​ന്ദേ​ശ​നി​ല​യ​ത്തി​ൽ ന​ട​ക്കും. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ തോ​മ​സ് ത​റ​യി​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു കൈയെഴു​ത്ത് പ്ര​തി​ക​ൾ സ്വീ​ക​രി​ക്കും.

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ബൈ​ബി​ൾ അ​പ്പൊ​സ്ത​ലേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് മാ​ന്തു​രു​ത്തി​ൽ സം​ഗ​മ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫി​യാ​ത്ത് മി​ഷ​ൻ കോ​-ഓ​ർ​ഡി​നേ​റ്റ​ർ ജോ​സ് ഓ​ലി​ക്ക​ൽ, പ്ര​ഫ. ജോ​സ​ഫ് ടി​റ്റോ, ടോ​മി​ച്ച​ൻ കൈ​ത​ക്ക​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ഓ​ൾ കേ​ര​ള ത​ല​ത്തി​ൽ 7000ത്തോ​ളം പേ​ർ പ​ങ്കെ​ടു​ക്കു​ന്ന സ്ക്രി​പ് തു​റ മ​ത്സ​ര​ത്തി​ന്‍റെ ന​റു​ക്കെ​ടു​പ്പ് ഏ​പ്രി​ൽ 28 മു​ത​ൽ മേ​യ് നാ​ലു​വ​രെ ച​ങ്ങ​നാ​ശേ​രി​യി​ൽ ന​ട​ക്കു​ന്ന മി​ഷ​ൻ കോ​ൺ​ഗ്ര​സി​ൽ ന​ട​ക്കും. സ്ക്രി​പ്തു​റ ബൈ​ബി​ൾ കൈ​യെ​ഴു​ത്ത് മ​ത്സ​ര​ത്തി​ൽ സ​മ്പൂ​ർ​ണ ബൈ​ബി​ൾ, പു​തി​യ നി​യ​മ കൈയെഴു​ത്തു മ​ത്സ​ര​ങ്ങ​ളാ​ണു​ള്ള​ത്.

ഓ​രോ ഇ​ന​ത്തി​ലും സ​മ്മാ​നാ​ർ​ഹ​രാ​കു​ന്ന​വ​ർ​ക്ക് ഒ​ന്നാം സ​മ്മാ​ന​മാ​യി വി​ശു​ദ്ധ​നാ​ട് തീ​ർ​ഥാ​ട​ന​വും, ര​ണ്ടാം സ​മ്മാ​നം 20,000 രൂ​പ​യും മൂ​ന്നാം സ​മ്മാ​നം 10,000 രൂ​പ​യും നാ​ലാം സ​മ്മാ​നം 2000 രൂ​പ​യു​മാ​യി​രി​ക്കും. ന​റു​ക്കെ​ടു​പ്പി​ലൂ​ടെ വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കും.

വൈ​ദി​കാ​ർ​ഥി​ക​ൾ, സ​ന്യാ​സാ​ർ​ഥി​ക​ൾ, സ​ന്യാ​സാ​ർ​ഥി​നി​ക​ൾ എ​ന്നി​വ​ർ​ക്കാ​യി ന​ട​ത്തു​ന്ന ആ​സ്പി​ര​ൻ​സ് സ്ക്രി​പ് തു​റ മ​ത്സ​ര​ത്തി​ൽ ആ​ദ്യ മൂ​ന്നു സ്ഥാ​ന​ക്കാ​ർ​ക്ക് യ​ഥാ​ക്ര​മം 20,000, 15,000, 10,000 രൂ​പ വീ​തം സ​മ്മാ​ന​മാ​യി ന​ൽ​കും. 150നു ​മു​ക​ളി​ൽ വ​ച​ന​ങ്ങ​ൾ ഹൃ​ദി​സ്ഥ​മാ​ക്കി​യ എ​ല്ലാ​വ​ർ​ക്കും സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ക്കും.

ര​ജി​സ്ട്രേ​ഷ​നും വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്കും ഫോ​ൺ: +91 99613 69380, +91 73062 08356