കോ​ഴ​ഞ്ചേ​രി: ഫെ​ബ്രു​വ​രി ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന ചെ​റു​കോ​ല്‍​പ്പു​ഴ ഹി​ന്ദു​മ​ത പ​രി​ഷ​ത്ത് ഹ​രി​ത​ച്ച​ട്ടം പാ​ലി​ച്ച് സം​ഘ​ടി​പ്പി​ക്കാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ളി​ച്ചുചേ​ർ​ത്ത അ​വ​ലോ​ക​ന​യോ​ഗം നി​ർ​ദേ​ശി​ച്ചു.

അ​ന​ധി​കൃ​ത വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കും. ഹി​ന്ദു​മ​ത ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ട​ക്കു​ന്ന ദി​വ​സ​ങ്ങ​ള്‍​ക്ക് ര​ണ്ടു ദി​വ​സം മു​ന്പു മു​ത​ല്‍ താ​ത്കാ​ലി​ക ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി​ക​ളെ നി​യോ​ഗി​ച്ച് സ​മ്മേ​ള​ന ന​ഗ​രി​യും പ​രി​സ​ര​വും ശു​ചീ​ക​രി​ക്കും. ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ലൈ​സ​ന്‍​സും ജീ​വ​ന​ക്കാ​ര്‍​ക്ക് ഹെ​ല്‍​ത്ത്കാ​ര്‍​ഡും നി​ര്‍​ബ​ന്ധ​മാ​ക്കും.

മാ​ലി​ന്യം വ​ലി​ച്ചെ​റി​യി​രു​ന്ന​വ​രി​ല്‍നി​ന്ന് സ്‌​പോ​ട്ട് ഫൈ​ന്‍ ഈ​ടാ​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക സ്‌​ക്വാ​ഡി​നെ നി​യ​മി​ക്കാനും തീ​രു​മാ​ന​മാ​യി. ഹ​രി​ത​ക​ര്‍​മ​സേ​ന​യു​ടെ​യും ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും സേ​വ​നം ഉ​റ​പ്പാ​ക്കി ആ​രോ​ഗ്യ ജീ​വ​ന​ക്കാ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​നം സാ​ധ്യ​മാ​ക്കും.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​മ്പി​ളി പ്ര​ഭാ​ക​ര​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മിറ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​നു​രാ​ധ ശ്രീ​ജി​ത്ത് , ഗാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ടി.എ​സ്. സ​ജീ​ഷ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പ്ര​ദീ​പ് അ​യി​രൂ​ര്‍, സോ​മ​ശേ​ഖ​ര​ന്‍ നാ​യ​ര്‍, മ​ലീ​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ് -ശു​ചി​ത്വ മി​ഷ​ന്‍ പ്ര​തി​നി​ധി​ക​ള്‍, ഹി​ന്ദു​മ​ത പ​രി​ഷ​ത്ത് ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.