എൻടിയു സംസ്ഥാന സമ്മേളനം പത്തനംതിട്ടയിൽ
1509455
Thursday, January 30, 2025 3:48 AM IST
പത്തനംതിട്ട: ദേശീയ അധ്യാപക പരിഷത്ത് (എൻടിയു )സംസ്ഥാന സമ്മേളനം ഇന്നും നാളെയും ഫെബ്രുവരി ഒന്നിനും പത്തനംതിട്ടയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽപറഞ്ഞു. ഇന്ന്് വൈകുന്നേരം അഞ്ചിന് ബിഎംഎസ് ഓഫീസിൽ സംസ്ഥാന സമിതി യോഗം. നാളെ രാവിലെ 9.45ന് അബാൻ ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം. 11.45ന് സമന്വയ സഭ മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പ്രഭാകരൻനായർ അധ്യക്ഷത വഹിക്കും. 2.30ന് സംഘടനാ സമ്മേളനം എൻ. കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. സുരേഷ് കുമാർ അധ്യക്ഷത വഹിക്കും. രാത്രി 8.30 ന് അനൗപചാരിക സഭയിൽ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും.
ഫെബ്രുവരി ഒന്നിനുരാവിലെ 9.30ന് സെന്റ് സ്റ്റീഫൻസ് പാരീഷ് ഹാളിൽ സോപാന സംഗീതത്തോടെ സമ്മേളനം ആരംഭിക്കും. 9.5ന് ജെ. നന്ദകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാർ അധ്യക്ഷത വഹിക്കും. 11. 30ന് യാത്രയയപ്പ് സമ്മേളനം ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് സർവീസിൽ നിന്നുവിരമിക്കുന്ന സംഘടനാ ഭാരവാഹികളെ ആദരിക്കും.
ഉച്ചകഴിഞ്ഞ് വിദ്യാഭ്യാസ സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സ്മിത അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ സമ്മേളനം കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ ഉദ്ഘാടനം ചെയ്യും. 3.30ന് സമാപന സമ്മേളനത്തിൽ വിവിധ പ്രമേയങ്ങളുടെ അവതരണവും ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും.
വൈകുന്നേരം നാലിന് സമ്മേളന സ്ഥലത്തുനിന്ന് ആരംഭിക്കുന്ന പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ പൊതുസമ്മേളന വേദിയിൽ അവസാനിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം പി. സി. ജോർജ് ഉദ്ഘാടനം ചെയ്യും.
കേരളത്തിലെ 14 ജില്ലകളിൽനിന്നു തെരഞ്ഞെടുത്ത 1200 പ്രതിനിധികൾ പങ്കെടുക്കും. എൻടിയു സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാർ, ജില്ലാ പ്രസിഡന്റ് മനോജ് ബി. നായർ, ജില്ലാ സെക്രട്ടറി വിഭു നാരായണൻ, ജനറൽ കൺവീനർ അനിത ജി. നായർ, സനൽകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.