തിരുവല്ല പുഷ്പഗിരിയിൽ സ്ട്രോക്ക് ബോധവത്കരണവും എക്സ്പോയും
1464965
Wednesday, October 30, 2024 4:47 AM IST
തിരുവല്ല: അന്താരാഷ്ട്ര പക്ഷാഘാത ദിനത്തിന്റെ ഭാഗമായി പുഷ്പഗിരി ന്യൂറോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്ട്രോക്ക് ബോധവത്കരണ പരിപാടിയും സ്ട്രോക്ക് എക്സ്പോയും സംഘടിപ്പിച്ചു. തിരുവല്ല ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസിന്റെ അധ്യക്ഷതയിൽ മാത്യു ടി. തോമസ് എംഎൽഎ എക്സ്പോ ഉദ്ഘാടനം ചെയ്തു.
പുഷ്പഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ ഫാ. ഡോ. ബിജു വർഗീസ് പയ്യംപള്ളിൽ, പ്രിൻസിപ്പൽ ഡോ. റീന തോമസ്, മെഡിക്കൽ ഡയറക്ടർ ഡോ. ഏബ്രഹാം വർഗീസ് എന്നിവർ പ്രസംഗിച്ചു.
മുനിസിപ്പൽ വൈസ് ചെയർമാൻ ജിജി വട്ടശേരിൽ സൗജന്യ ചികിത്സാ ഉപകരണ വിതരണം നടത്തി. ന്യൂറോളജി എച്ച്ഒഡി ഡോ. റെജി തോമസ്, ഡോ. സുജിൻ കോശി, ഡോ. എസ്. വിജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
എമർജൻസി, ക്രിട്ടിക്കൽ കെയർ , റേഡിയോളജി, പിഎംആർ, സൈക്യാട്രി, ഡിപ്പാർട്ട്മെന്റ് ഓഫ് ഡയബറ്റിക്സ്, കോളജ് ഓഫ് നഴ്സിംഗ് എന്നിവർ സമന്വയിച്ച് സ്ട്രോക്ക് എക്സ്പോ നടത്തി.