ദേശീയ ആയുര്‍വേദദിനം ആചരിച്ചു
1465660
Friday, November 1, 2024 7:01 AM IST
കടമ്പനാട്: ലോകാരോഗ്യത്തിന് ആയുര്‍വേദ നവീകരണം എന്ന സന്ദേശവുമായി ഒമ്പതാമത് ദേശീയ ആയുര്‍വേദ ദിനാചരണം കടമ്പനാട് ഗ്രാമപഞ്ചായത്തും ആയുര്‍വേദ ആശുപത്രിയും സംയുക്തമായി കടമ്പനാട് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് ഉദ്ഘാടനം ചെയ്തു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. സൂര്യ ലക്ഷ്മി, സുമ, ഡോ. അനുപമ, ഡോ.ശരണ്യ, ഡോ.അജയന് എന്നിവര്‍ പ്രസംഗിച്ചു. ആരോഗ്യകരമായ ആഹാര രീതിയുടെ പ്രചാരണത്തിനായി രുച്യം എന്ന പേരില്‍ ആയുര്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.
നെല്ലിക്കാ ചമ്മന്തി, മലരിഞ്ചി, ലാജതര്പ്പണം, അവില് ഉപ്പുമാവ്, തഴുതാമ തോരന്‍, താലിസാദി ധാന്യോത്തമം, ആയുര്‍ സാലഡ് തുടങ്ങിയ ഔഷധ മൂല്യമുള്ളതും ആരോഗ്യകരവുമായ വിഭവങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയമായി. ദിനാചരണത്തിന്റെ ഭാഗമായി ജീവിതശൈലി രോഗങ്ങളുടെ പ്രതിരോധം സംബന്ധിച്ച് ഡോ. ഷൈക ഷാജഹാന് ക്ലാസ് എടുത്തു.