വന്യമൃഗശല്യം നിയന്ത്രിക്കാന്‍ നടപടി ഊര്‍ജിതമാക്കണം: കിസാന്‍സഭ
1465667
Friday, November 1, 2024 7:01 AM IST
പന്തളം: കര്‍ഷകര്‍ക്ക് ഭീമമായ നഷ്ടം വരുത്തിവയ്ക്കുന്ന കാട്ടുപന്നികള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗശല്യം നിയന്ത്രിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് അഖിലേന്ത്യാ കിസാന്‍സഭ പന്തളം മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.
കിസാന്‍സഭ ജില്ലാ സെക്രട്ടറി ടി മുരുകേഷ് ഉദ്ഘാടനം ചെയ്തു. പി. ആര്. ശ്രീധരന് അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി ജി. ബൈജു, ജില്ലാ കൗണ്‍സില്‍ അംഗം കെ. മണിക്കുട്ടന്, എസ്. അജയകുമാര്‍, വി. സതീഷ് കുമാര്‍, എസ്. സുദര്ശനന്, ശ്രീരാജ് എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി ആര് ജയന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഭാരവാഹികളായി എസ് സുദര്ശനന് - പ്രസിഡന്റ്, കൃഷ്ണകുമാര്‍, ശശിധരക്കുറുപ്പ് - വൈസ് പ്രസിഡന്റ്, പി. ആര്. ശ്രീധരന് - സെക്രട്ടറി, വി. സതീഷ് കുമാര്‍, ശ്രീരാജ് -ജോയിന്റ് സെക്രട്ടറിമാര്‍ എന്നിവരെ തെരഞ്ഞെടുത്തു.