അ​ടൂ​ര്‍: പ​തി​നാ​റു​കാ​രി​യെ ലൈം​ഗി​ക​മാ​യി പി​ഡി​പ്പി​ച്ച​യാ​ള്‍​ക്ക് 15 വ​ര്‍​ഷം ത​ട​വും 1,10,000 രൂ​പ പി​ഴ​യും ശി​ക്ഷി​ച്ച് അ​ടൂ​ര്‍ അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി റ്റി. ​മ​ഞ്ജി​ത് വി​ധി പ്ര​സ്താ​വി​ച്ചു. കൊ​ടു​മ​ണ്‍ വി​ല്ലേ​ജി​ല്‍ ച​ക്കാ​ല മു​ക്ക് കി​ഴ​ക്കേ ക​ല്ലു​ഡു​ക​ളി​ല്‍ അ​നീ​ഷി​നെ​യാ​ണ് (26) കോ​ട​തി ശി​ക്ഷി​ച്ച​ത്.

2017 ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. അ​തി​ജി​വി​ത​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി അ​നീ​ഷ് വീ​ട്ടി​ല്‍ നി​ന്നും വി​ളി​ച്ചു കൊ​ണ്ടു് പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​നു അ​ടൂ​ര്‍ എ​സ്.​ഐ. മ​നോ​ജ് കു​മാ​ര്‍,എ​ഫ്.​ഐ.​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

വി​ചാ​ര​ണ വേ​ള​യി​ല്‍ അ​തി​ജീ​വി​ത ആ​ത്മ​ഹ​ത്യ ചെ​യ്തു. എ​ങ്കി​ലും കോ​ട​തി സാ​ക്ഷി​മൊ​ഴി​ക​ളും രേ​ഖ​ക​ളും പ​രി​ശോ​ധി​ച്ച് പ്ര​തി ഇ​ന്ത്യ​ന്‍ ശി​ക്ഷ നി​യ​മം, പോ​ക്‌​സോ ആ​ക്റ്റ് എ​ന്നി​വ പ്ര​കാ​രം കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ട് ശി​ക്ഷി​ക്കു​കയായി​രു​ന്നു.

പ്ര​തി​ പി​ഴത്തു​ക അ​ട​ച്ചാ​ല്‍ അ​തി​ജീ​വി​ത​യു​ടെ മ​ക​ള്‍​ക്ക് ന​ല്‍​കാ​ന്‍ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി. പ്രോ​സി​ക്യൂ​ഷ​നുവേ​ണ്ടി പ​ബ്ലി​ക്് പ്രോ​സി​ക്യൂ​ട്ട​ര്‍ സ്മി​ത പി .​ജോ​ണ്‍ ഹാ​ജ​രാ​യി.