പത്തനംതിട്ടയ്ക്കു സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ പദവി
1465658
Friday, November 1, 2024 7:01 AM IST
പത്തനംതിട്ട: പത്തനംതിട്ടയെ ഡിജി കേരളം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ ജില്ലയായി പ്രഖ്യാപിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ് പ്രഖ്യാപിച്ചത്.
സാക്ഷരതയില്‍ രാജ്യത്തിനാകെ മാതൃകയാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ എല്ലാമേഖലയിലും അടിസ്ഥാന ഡിജിറ്റല്‍ സാങ്കേതികവിദ്യ വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ഡിജി കേരള പദ്ധതി ആസൂത്രണം ചെയ്തതെന്നും വ്യക്തമാക്കി. ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്്ണന് പദ്ധതി വിശദീകരണം നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന് അധ്യക്ഷത വഹിച്ചു. ല്എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ എ. എസ്്. നൈസാം, ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാജേഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന് പ്രസിഡന്റ് തുളസീധരന്‍ പിള്ള, കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ എസ്്. ആദില തുടങ്ങിയവര്‍ പ്രസംഗിച്ചു.