അരികടത്ത്: അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് മാർച്ച്
1464960
Wednesday, October 30, 2024 4:39 AM IST
കോന്നി: മുഖ്യമന്ത്രി സ്വർണം കടത്തുമ്പോൾ ഉദ്യോഗസ്ഥർ പാവങ്ങൾക്ക് വിതരണം ചെയ്യുവാൻ കൊണ്ടുവന്ന അരിയാണ് കടത്തുന്നതെന്ന് ഡിസിസി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ. സിവിൽ സപ്ലൈസ് കോർപറേഷൻ കോന്നി ഗോഡൗണിൽ നിന്നും അരി കാണാതായ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് സിവിൽ സപ്ലൈസ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനവും ധർണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ അധ്യക്ഷത വഹിച്ചു. ദീനമ്മ റോയി, എസ്. സന്തോഷ്കുമാർ, റോജി ഏബ്രഹാം, ശ്യാം എസ്. കോന്നി, ജി ശ്രീകുമാർ, സൗദ റഹിം, പ്രിയ എസ്. തമ്പി, എ. അസീസ്കുട്ടി, കാസിം കോന്നി, ഐവാൻ വകയാർ, മോഹനൻ മുല്ലപ്പറമ്പിൽ, അനി സാബു, തോമസ് കാലായിൽ, പി വി ജോസഫ്, രാജീവ് മള്ളൂർ തുടങ്ങിയവർ പ്രസംഗിച്ചു.