റാ​ന്നി: സു​ന്ദ​ര പെ​രു​നാ​ട് പ​ദ്ധ​തി പ്ര​കാ​രം ശ​ബ​രി​മ​ല മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി പെ​രു​നാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ ശു​ചീ​ക​ര​ണത്തൊഴി​ലാ​ളി​ക​ളെ നി​യോ​ഗി​ക്കും.

പ​ഞ്ചാ​യ​ത്തി​ലെ ക​ട​വു​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ലൈ​ഫ് ഗാ​ര്‍​ഡു​ക​ളെ​യും നി​യ​മി​ച്ചു. പ്ര​മോ​ദ് നാ​രാ​യ​ണ​ന്‍ എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ശ​ബ​രി​മ​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​എ​സ.് മോ​ഹ​ന​ന്‍ അ​റി​യി​ച്ച​ത്.

ക​ണ​മ​ല​യി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ക്യാ​മ്പ് ഷെ​ഡ് ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​വ​ര്‍​ക്ക് വി​ശ്ര​മി​ക്കു​ന്ന​തി​നാ​യി വീ​ടും ക​ണ്ടെ​ത്തി ന​ല്‍​കും. തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ത​ക​രാ​റി​ലാ​യ മി​നിമാ​സ്റ്റ​ര്‍ ലൈ​റ്റു​ക​ള്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ചെ​യ്തു പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കും. ശ​ബ​രി​മ​ല സ്ഥി​തി ചെ​യ്യു​ന്ന പ​ഞ്ചാ​യ​ത്ത് എ​ന്ന നി​ല​യി​ല്‍ തീ​ര്‍​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ബൃ​ഹ​ത്താ​യ പ​ദ്ധ​തി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.