സാമൂഹ്യബോധമുള്ളവരുടെ കൂട്ടായ്മയ്ക്ക് വൈഎംസിഎ നേതൃത്വം നല്‍കണം: പി.ജെ കുര്യന്
1465662
Friday, November 1, 2024 7:01 AM IST
തിരുവല്ല: സമൂഹത്തില്‍ ഗുണകരമായ മാറ്റം ഉണ്ടാകാനും സാമൂഹ്യ ബോധമുള്ളവരുടെ കൂട്ടായ്മ സൃഷ്ടിക്കാനും വൈഎംസിഎ പ്രതിജ്ഞാബദ്ധമാണെന്ന് രാജ്യസഭാ മുന്‍ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്. തിരുവല്ല വൈഎംസിഎയുടെ 2024-25 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്ന അദ്ദേഹം.
വൈഎംസിഎ പ്രസിഡന്റ് പ്രഫ. കുര്യന് ജോണ്‍ അധ്യക്ഷത വഹിച്ചു. ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത പ്രഭാഷണം നടത്തി. വൈഎംസിഎ റീജണല്‍ ചെയര്മാന് ജോസ് നെറ്റിക്കാടന്, ജോജി പി. തോമസ്, ഡോ. രഞ്ജിത്ത് ജോസഫ്, ഇ. എ. ഏലിയാസ്, ജേക്കബ് വര്‍ഗീസ്, പ്രഫ. തോമസ് മാത്യു, ജുവാന്‍ തോമസ്, ജോയി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
മുന്‍കാല പ്രസിഡന്റായ കെ.ഐ. ഏബ്രഹാമിനെ ആദരിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ട് ജോര്‍ജ് മാത്യു അവതരിപ്പിച്ചു. വൈഎംസിഎ ടേബിള്‍ ടെന്നീസ് അന്തര്‍ സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് മൊമെന്റോ സമ്മാനിച്ചു.
മുന്‍ പ്രസിഡന്റ് ബിജു ലങ്കാഗിരിയുടെ ദേഹവിയോഗത്തില്‍ യോഗം അനുശോചിച്ചു.
സമ്മേളനത്തിനു മുന്നോടിയായി വൈഎംസിഎ വികാസ് സ്കൂളിന് പുതുതായി രൂപീകരിച്ച ബാന്‍ഡ് സെറ്റിന്റെ ഉദ്ഘാടനം നടന്നു.