സ്വകാര്യബസ് നിയന്ത്രണംവിട്ടു മറിഞ്ഞു; 26 പേര്‍ക്കു പരിക്ക്
1465331
Thursday, October 31, 2024 4:35 AM IST
അടൂര്‍: കെപി റോഡില്‍ പഴകുളം പടിഞ്ഞാറ് ഭവദാസ് മുക്കില്‍ സ്വകാര്യബസ് നിയന്ത്രണംവിട്ട് മറിഞ്ഞു വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 26 പേര്‍ക്കു പരിക്കേറ്റു. അടൂരില്‍നിന്നു കായംകുളത്തിനു പോയ ഹരിശ്രീ ബസാണ് അപകടത്തില്‍പ്പെട്ടത്. ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് പോലീസും എത്തി. പരിക്കേറ്റവരെ അടുര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരമാണ് അപകടം. മലയുടെ കിഴക്കേചരുവില് മനോജ് (40), ബസ് യാത്രക്കാരായ അടൂര്‍ ഹോളി ഏഞ്ചല്‍സ് സ്കൂളിലെ വിദ്യാര്‍ഥിയായ ആദിക്കാട്ട്കുളങ്ങര ഫൈസിയില്‍ ഹാഫിസ് (8), അടൂര്‍ ഐഎച്ച്ആര്‍ഡി അപ്ലൈഡ് സയന്‍സ് കോളജിലെ വിദ്യാര്‍ഥിയായ പടനിലം കരിപ്പാലില്‍ കിഴക്കേതില്‍ പുത്തന്‍ വീട്ടില്‍ സുധീപ് (20), പത്തനാപുരം പുന്നല ഇഞ്ചകുഴി വടക്കേക്കരയില്‍ മണിയമ്മ (54) മകള്‍ വിഷ്ണുദീപ (35),
പള്ളിക്കല്‍ ശ്രീഭവനം ശ്രീകണ് ഠന് (35), കായംകുളം അറപ്പുര കിഴ ക്കേതില്‍ അദ്വൈത് (17), മാവേലിക്കര കുഴിപ്പറമ്പില്‍ പടീറ്റേതില്‍ ഇനൂഷ് (17) നൂറനാട് കാട്ടൂത്തറവിളയില്‍ രമ്യ (38), നൂറനാട് അഷ്ടപതിയില്‍ അഷ്ടമി (17), നൂറനാട് തെങ്ങുവിളയില്‍ കൃഷ്ണ(17), ചാരുംമൂട് കരൂര്‍ കിഴക്കേതില്‍ അക്ഷിത (18), ആനയടി രാഗലയം രാഗേന്ദു (19),
കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥിയായ കുറ്റിത്തെരുവ് മോഹന്‍സ് കോട്ടേജില്‍ ദേവിക (17), അടൂര്‍ ഗേള്‍സ് സ്കൂളിലെ വിദ്യാര്‍ഥിയായ പഴകുളം പൂവണ്ണംതടത്തില്‍ സൈനു ഫാത്തിമ (17), കുടശനാട് നടുവിലേത്ത് സോന സജു (17), ആനയടി ഇന്ദിരാലയം ഗായത്രി (17), ആദിക്കാട്ട് കുളങ്ങര കാവുവിളയില്‍ ഫൗസിയ (32) ആദിക്കാട്ട് കുളങ്ങര മലീഹ മന്‍സിലില്‍ മലീഹ ബഷീര്‍ (17), ചാരുംമൂട് കല്ലുവിളാകത്ത് ഫേബ (43)
കായംകുളം പെരിങ്ങാല കുറ്റിയില്‍ രാജീവ് ഭവനില്‍ അശ്വിന് (16) എന്നിവരെ അടൂര്‍ ജനറല്‍ ആശുപത്രിയിലും ഡ്രൈവര്‍ കറ്റാനം സ്വദേശി ഷിജു, കണ്ടക്ടര്‍ ശ്രീകണ്ഠന്, ആദിക്കാട് കുളങ്ങര മീനത്തേതില്‍ ഐഷ നിസാം, പന്തളം കടയ്ക്കാട് ശങ്കരത്തില്‍ റംലത്ത് ബീവി (53), ചാരുംമൂട് കോമല്ലൂര്‍ വടക്കടത്തു കിഴക്കേതില്‍ എസ്.സബീന (18) എന്നിവരെ അടൂരിലെ വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.