ബിലീവേഴ്സ് ആശുപത്രിക്ക് ഏഞ്ചല്‍സ് അവാര്‍ഡ്
1465328
Thursday, October 31, 2024 4:35 AM IST
തിരുവല്ല: ലോക മസ്തിഷ്കാഘാത സംഘടന(വേള്‍ഡ് സ്ട്രോക്ക് ഓര്ഗനൈസേഷന്)യുടെ 2024ലെ ഏഞ്ചല്‍സ് അവാര്‍ഡ് ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രി ന്യൂറോളജി വിഭാഗം കരസ്ഥമാക്കി.
നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ലോകോത്തര നിലവാരമുള്ള സ്ട്രോക്ക് ചികിത്സ ലഭ്യമാക്കുന്നതിലും സ്ട്രോക്കിനെ ക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കുന്നതിലും ആശുപത്രി നല്കുന്ന സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് അവാര്‍ഡ്.
അബുദാബിയില്‍ നടന്ന വേള്‍ഡ് സ്റ്റോക്ക് കോണ്‍ഗ്രസില്‍ ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തിന് വേണ്ടി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ അനില്‍കുമാര്‍ ശിവന് പുരസ്കാരം സ്വീകരിച്ചു.