ജനങ്ങളിൽ വേർതിരിവുണ്ടാക്കുന്ന പുഴുക്കുത്തുകൾ വർധിച്ചുവരുന്നു: ജോസഫ് എം. പുതുശേരി
1465661
Friday, November 1, 2024 7:01 AM IST
തിരുവല്ല: മാനവവിഭവ സമാഹരണത്തില്‍ കേരളം ഒന്നാം സ്ഥാനത്താണെങ്കിലും ജനങ്ങളില്‍ വേര്‍തിരിവ് സൃഷ്ടിക്കുന്ന ചില പുഴുക്കുത്തുകള്‍ കേരളീയ സമൂഹത്തില്‍ വര്‍ധിച്ചു വരുന്നതായി മുന്‍ എംഎല്‍എ ജോസഫ് എം പുതുശേരി . യുആര്‍ഐ പീസ് സെന്ററിന്റെ ‘കേരളീയം-2024' സെന്റ് തോമസ് ടിടിഐ യില്‍ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .
റവ.ഡോ. ഏബ്രഹാം സഖറിയായുടെ അധ്യക്ഷതയില്‍ ബിഷപ് തോമസ് ശാമുവല്‍ മുഖ്യപ്രഭാഷണം നടത്തി.ഡയറക്ടര്‍ ഡോ. ജോസഫ് ചാക്കോ, പ്രോഗ്രാം കണ്‍വീനര്‍ എ.വി. ജോര്‍ജ്, പ്രിന്‍സിപ്പല്‍ മറിയം തോമസ്, എസ്. വര്ഷമോള്, റോയി വര്‍ഗീസ്, ഷെല്‍ട്ടണ്‍ വി. റാഫേല്‍ എന്നിവര്‍ പ്രസംഗിച്ചു. എ.എന്‍. ആദിത്യ മലയാള ഭാഷാ പ്രതിജ്ഞയ്ക്ക് നേതൃത്വം നല്കി. കേരളപ്പിറവി ക്വിസ്് മത്സര വിജയികളായ അര്‍ച്ചന ആര്. റാവു, ആര്‍ഷ രാജ് , വര്‍ഷ പ്രകാശ് എന്നിവര്‍ക്ക് സമ്മാനങ്ങള്‍ നല്കി.