പാ​രി​പ്പ​ള്ളി: തി​രു​വ​ന​ന്ത​പു​രം റീ​ജി​യ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​ർ (ആ​ർ​സി​സി) വേ​ള​മാ​നൂ​ർ ഗാ​ന്ധി​ഭ​വ​ൻ സ്നേ​ഹാ​ശ്ര​മ​ത്തി​ൽ സൗ​ജ​ന്യ കാ​ൻ​സ​ർ പ​രി​ശോ​ധ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. വാ​യ, സ്ത​ന​ങ്ങ​ൾ, ഗ​ർ​ഭാ​ശ​യം എ​ന്നി​വി​ട​ങ്ങ​ളി​ലെ കാ​ൻ​സ​ർ പ്രാ​രം​ഭ ഘ​ട്ട​ത്തി​ലെ ക​ണ്ടെ​ത്തി ഉ​ചി​ത​മാ​യ ചി​കി​ത്സ ന​ൽ​കി ഭേ​ദ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണു ക്യാ​മ്പി​ന്‍റെ ല​ക്ഷ്യം. 13ന് ​തി​രു​വ​ന​ന്ത​പു​രം ആ​ർ​സി​സി​യി​ലെ വി​ദ​ഗ്ധ​രാ​യ ഡോ​ക്ട​ർ​മാ​ർ സ്നേ​ഹാ​ശ്ര​മ​ത്തി​ലെ​ത്തി രാ​വി​ലെ 10 മു​ത​ൽ 12 വ​രെ രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കും.

രാ​വി​ലെ ഒ​ന്പ​തി​ന് ആ​ർ​സി​സി അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ഡോ. ​എ. സ​ജീ​ദ് ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗാ​ന്ധി​ഭ​വ​ൻ സെ​ക്ര​ട്ട​റി ഡോ. ​പു​ന​ലൂ​ർ സോ​മ​രാ​ജ​ൻ, കൊ​ല്ലം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് നോ​ഡ​ൽ പാ​ലീ​യേ​റ്റി​വ് കെ​യ​ർ ഡി​വി​ഷ​ൻ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​ഐ.​പി. യാ​ദ​വ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

ഗ​ർ​ഭാ​ശ​യ​ഗ​ള കാ​ൻ​സ​ർ ക​ണ്ടു​പി​ടി​ക്കു​ന്ന​തി​നു​ള്ള പാ​പ്സ്മി​യ​ർ ടെ​സ്റ്റും കോ​ർ​പ്പോ​സ്കോ​പ്പി ടെ​സ്റ്റും ക്യാ​മ്പി​ൽ സൗ​ജ​ന്യ​മാ​യി ചെ​യ്യും. സ്ത്രീ​ക​ളു​ടെ പ​രി​ശോ​ധ​ന​ക്കാ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ക്യാ​മ്പി​ൽ ഉ​ണ്ട്.

വെ​റ്റി​ല മു​റു​ക്ക്, പു​ക​വ​ലി, പാ​ൻ​മ​സാ​ല, മ​ദ്യ​പാ​നം എ​ന്നീ ശീ​ല​മു​ള്ള​വ​ർ വാ​യി​ൽ എ​ന്തു മാ​റ്റം ക​ണ്ടാ​ലും പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക​ണം. മു​ൻ​കൂ​ട്ടി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്ത 80 പേ​രെ മാ​ത്ര​മേ ക്യാ​മ്പി​ൽ പ​രി​ശോ​ധി​ക്കു​ക​യു​ള്ളു.​ര​ജി​സ്ട്രേ​ഷ​ന് ഫോ​ൺ: 9447069267.