നീർത്തട വൃഷ്ടി പ്രദേശ സംരക്ഷണ സമിതി ഏകദിന പരിശീലനം നടത്തി
1467732
Saturday, November 9, 2024 6:41 AM IST
ചവറ: സംസ്ഥാന മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ അഷ്ടമുടി കായൽ വൃഷ്ടി പ്രദേശ സംരക്ഷണം നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി കർഷകർ, ജന പ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, മത്സ്യ തൊഴിലാളികൾ, പൊതു ജനങ്ങൾഎന്നിവർക്കായി ഏക ദിന പരിശീലനവും തുടർ പദ്ധതി രൂപീകരണവും നടത്തി.
നീർചാലുകളുടെ സംരക്ഷണ പ്രവർത്തനങ്ങൾ, നീർത്തട പരിപാലനം, കൃഷി ഭൂമിയിലെ മണ്ണ്, ജല സംരക്ഷണ പ്രവർത്തനങ്ങൾ എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു.സുജിത് വിജയൻ പിള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരൻ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് മെമ്പർ എസ്. സോമൻ, തെക്കുംഭാഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ്പ്രഭാകരൻ പിള്ള, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമതി അധ്യക്ഷൻ ജോസ് വിമൽരാജ്,
ഷാജി എസ് പള്ളിപ്പാടൻ, സജുമോൻ, അപർണ രാജഗോപാൽ, സ്മിത, പ്രദീപ് പുല്ല്യാഴം, സന്ധ്യ മോൾ, സീതാലക്ഷ്മി, സെക്രട്ടറി ശിവകുമാർ എന്നിവർ പ്രസംഗിച്ചു.