താഴത്തുകുളക്കട - തുരുത്തീലന്പലം റോഡിലെ പാലം തകർച്ചയിൽ
1467740
Saturday, November 9, 2024 6:42 AM IST
കൊട്ടാരക്കര: താഴത്തു കുളക്കട-തുരുത്തീലമ്പലം-കുളക്കട പ്രധാന റോഡിലെ പാലം തകർച്ചയുടെ വക്കിൽ. ഏതു നിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലാണ് പാലമിപ്പോൾ. തോട്ടകം ഏലായ്ക്ക് കുറുകെയുള്ള കലുങ്കാണിത്. 70 വർഷം മുന്പ് റോഡ്ആദ്യമായി പണിതപ്പോൾ ഉണ്ടാക്കിയ പാലമാണിത്.
പാലത്തിന്റെ രണ്ടുവശങ്ങളിലും കെട്ടിയ പാറകൾ ഇളകി വീണിരിക്കുകയാണ്. പാലത്തിന്റെ കോൺക്രീറ്റ് കമ്പികൾ ദ്രവിച്ച് സിമന്റ് ഇളകി തുടങ്ങി. അടിവശം മുഴുവൻ നിലം പൊത്താറായി. സൈക്കിളും, കാളവണ്ടിയും മാത്രം പൊയ്ക്കൊണ്ടിരുന്ന കാലത്ത് നിർമിച്ചതാണ് പാലം.
ഇപ്പോൾ റോഡിലൂടെ ടോറസ് ഉൾപ്പെടെയുള്ള വാഹനങ്ങളാണ് ഓടികൊണ്ടിരിക്കുന്നത്. പാലം ബലപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.