കൊ​ട്ടാ​ര​ക്ക​ര: തു​ക അ​നു​വ​ദി​ച്ചി​ട്ടും കൊ​ട്ടാ​ര​ക്ക​ര​യി​ൽ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ന്‍റെ നി‌​ർ​മാ​ണം തു​ട​ങ്ങാ​നാ​യി​ല്ല. ച​ന്ത​മു​ക്കി​ൽ ന​ഗ​ര​സ​ഭ​യു​ടെ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ പൊ​തു ഇ​ടം നി​ല​നി​ർ​ത്തി സാം​സ്കാ​രി​ക സ​മു​ച്ച​യം നി​ർ​മി​ക്കാ​നാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്.

കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​ന്‍റെ ശ്ര​മ​ഫ​ല​മാ​യി ര​ണ്ട് കോ​ടി രൂ​പ​യാ​ണ് ആ​ദ്യം അ​നു​വ​ദി​ച്ച​ത്. അ​ന്തി​മ രൂ​പ​രേ​ഖ പ്ര​കാ​രം 63 ല​ക്ഷം രൂ​പ കൂ​ടി അ​നു​വ​ദി​ച്ചെ​ങ്കി​ലും തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ഗ​ത​യി​ല്ല.

250 പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന ഹാ​ളും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും മി​നി കോ​ൺ​ഫ​റ​ൻ​സ് ഹാ​ളും ഓ​ഫീ​സ് മു​റി​ക​ളും ലൈ​ബ്ര​റി​യും ടോ​യ് ല​റ്റു​ക​ളു​മൊ​ക്കെ അ​ട​ങ്ങു​ന്ന​താ​ണ് വി​ഭാ​വ​നം ചെ​യ്ത സാം​സ്കാ​രി​ക സ​മു​ച്ച​യം. താ​ഴെ വാ​ഹ​ന പാ​ർ​ക്കിം​ഗി​ന് സൗ​ക​ര്യ​വും ഓ​പ്പ​ൺ എ​യ​ർ ഓ​ഡി​റ്റോ​റി​യം പ​ദ്ധ​തി​യി​ലു​ണ്ട്.