കൊട്ടാരക്കരയുടെ കുരുക്കഴിയും; സമാന്തരപാത വരുന്നു
1467254
Thursday, November 7, 2024 6:43 AM IST
കൊട്ടാരക്കര: എം സി റോഡിന് സമാന്തരമായി പുതിയ നാലുവരി ബൈപ്പാസ് വരുന്നു. ഭൂമി ഏറ്റെടുക്കുന്നതിന് 110.36 കോടി രൂപ അനുവദിച്ച് ഉത്തരവായി.
മന്ത്രി കെ .എൻ ബാലഗോപാലിന്റെശ്രമഫലമായാണ് സമാന്തരപാത വരു ന്നത്. എം സി റോഡില്‍ ലോവര്‍ കരിക്കത്ത് നിന്ന് ആരംഭിച്ച് മൈലം വില്ലേജ് ഓഫീസിന് സമീപം എത്തിച്ചേരും വിധമാണ് ബൈപ്പാസ് റോഡ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
മൂന്ന് കിലോമീറ്ററോളം ദൂരമുള്ള ബൈപ്പാസ് റോഡിന്റെനിര്മാണത്തിനുള്ള മേല്‍നോട്ട ചുമതല കേരളാ റോഡ് ഫണ്ട് ബോര്‍ഡിനാണ്.