പാ​രി​പ്പ​ള്ളി: സം​സ്കാ​ര ആ​ർ​ട്സ് സൊ​സൈ​റ്റി​യു​ടെ 16-ാ മ​ത് പ്ര​ഫ​ഷ​ണ​ൽ നാ​ട​ക മ​ത്സ​രം 10 ന് ​രാ​ത്രി ഓ​ഴി​ന് പാ​രി​പ്പ​ള്ളി എ​സ്. പ്ര​ശോ​ഭ​ൻ സ്മാ​ര​ക സം​സ്കാ​ര ഹാ​ളി​ൽ തു​ട​ങ്ങും. ഏ​ഴ് നാ​ട​ക​ങ്ങ​ൾ അ​ന്തി​മ​മാ​യി അ​ർ​ഹ​ത നേ​ടി. പ്രേ​ക്ഷ​ക​ർ ന​ട​ത്തു​ന്ന ഗ്യാ​ല​പ്പ് പോ​ളി​ലൂ​ടെ വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

മി​ക​ച്ച നാ​ട​കം, സം​വി​ധാ​യ​ക​ൻ ര​ച​യി​താ​വ്, ന​ട​ൻ, ന​ടി, ഹാ​സ്യ​ന​ട​ൻ, രം​ഗ​പ​ടം എ​ന്നി​വ​ർ​ക്ക് പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കും. 10 -ന് ​വൈ​കു​ന്നേ​രം ആ​റി​ന് സം​സ്ഥാ​ന നാ​ട​ക പു​ര​സ്കാ​ര ജേ​താ​വും ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ വി.​ആ​ർ. സു​രേ​ന്ദ്ര​ൻ നാ​ട​ക മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും.

സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ വി. ​ജ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. പ്ര​ഫ. വി.​എ​സ്. ലീ, ​സം​സ്കാ​ര ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്. അ​ജി​ത് കു​മാ​ർ, ബി. ​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. 18 ന് ​രാ​വി​ലെ ഓ​പ്പ​ൺ ഫോ​റ​വും വി​ധി നി​ർ​ണ​യ​വും ന​ട​ത്തും.

സം​സ്കാ​ര​യു​ടെ പ്ര​വ​ർ​ത്ത​നം 28ാം വ​ർ​ഷ​ത്തി​ലേ​യ്ക്ക് ക​ട​ക്കു​ക​യാ​ണ്. അം​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള പ്ര​തി​മാ​സ പ​രി​പാ​ടി​ക​ൾ, സം​സ്ഥാ​ന പ്രൊ​ഫ​ഷ​ണ​ൽ നാ​ട​ക മ​ത്സ​രം , പ്ര​തി​ഭ​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര​ങ്ങ​ൾ, മി​ക​വു​റ്റ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും പു​ര​സ്കാ​രം, വി​വി​ധ മേ​ഖ​ല​ക​ളി​ലെ വി​ശി​ഷ്ട വ്യ​ക്തി​ക​ൾ​ക്ക് സ്നേ​ഹാ​ദ​ര​വ്, സം​സ്കാ​ര സാ​ഹി​ത്യ പു​ര​സ്കാ​രം,

പെ​യി​ൻ ആ​ന്‍​ഡ് പാ​ലി​യേ​റ്റീ​സ് കെ​യ​ർ സെ​ന്‍റ​ർ, സം​സ്കാ​ര സ്നേ​ഹ​സ്പ​ർ​ശം, സം​സ്കാ​ര ഗ്ര​ന്ഥ​ശാ​ല തു​ട​ങ്ങി നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്.

ഒ​മ്പ​ത് ക​ല​ക​ൾ അ​ഭ്യ​സി​പ്പി​ക്കു​ന്ന സം​സ്കാ​ര ക​ലാ​ക്ഷേ​ത്രം, എ​സ്. പ്ര​ശോ​ഭ​ൻ സ്മാ​ര​ക സം​സ്കാ​ര ഹാ​ൾ എ​ന്നി​വ​യു​മു​ണ്ട്.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ വി. ​ജ​യ​പ്ര​കാ​ശ്, സം​സ്കാ​ര ഭാ​ര​വാ​ഹി​ക​ളും സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളു​മാ​യ എ​സ്. അ​ജി​ത്കു​മാ​ർ, ബി. ​ജ​യ​കു​മാ​ർ, വി. ​അ​ജ​യ​കു​മാ​ർ, ശി​വ​ശ​ങ്ക​ര​ൻ ഉ​ണ്ണി​ത്താ​ൻ, ഡി. ​ര​ഞ്ച​ൻ, സം​സ്കാ​ര ക​ലാ​ക്ഷേ​ത്രം ഡ​യ​റ​ക്ട​ർ എ​സ്. പ്ര​സേ​ന​ൻ, ജി. ​രാ​ജീ​വ​ൻ, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.