കേരള മണ്ണാൻ സഭ സംസ്ഥാന സമ്മേളനം കൊല്ലത്ത്
1467447
Friday, November 8, 2024 6:18 AM IST
കൊല്ലം: കേരള മണ്ണാൻ സഭ സംസ്ഥാന സമ്മേളനം നാളെയും മറ്റന്നാളും കൊല്ലം ജവഹർ ബാലഭവനിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിവിധ ജില്ലകളിൽ നിന്ന് 300 പ്രതിനിധികൾ പങ്കെടുക്കും. ഒമ്പതിന് രാവിലെ 9.30 ന് സംസ്ഥാന രക്ഷാധികാരി പി.എസ്. വിജയൻ പതാക ഉയർത്തും. 10.30 ന് വനിതാ യുവജന സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി.കെ. സോമൻ ഉദ്ഘടനം ചെയ്യും. വനിതാ സമാജം പ്രസിഡന്റ് പൊന്നമ്മ സുകുമാരൻ അധ്യക്ഷത വഹിക്കും.
അഭിലാഷ് കൃഷ്ണൻ, പ്രഫ. പി.കെ. ഗോപിനാഥൻ, മണികണ്ഠൻ എന്നിവർ പ്രസംഗിക്കും.എം.ഗീതാ കൃഷ്ണൻ പ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞ് 2.30 ന് ആനന്ദവല്ലീശ്വരം ക്ഷേത്ര മൈതാനത്ത് നിന്ന് പ്രകടനം ആരംഭിക്കും. 2000 പേർ പ്രകടനത്തിൽ പങ്കെടുക്കും. വൈകുന്നേരം 4.30 ന് പൊതുസമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. എൻ.കെ. പ്രേമചന്ദ്രൻ എംപി മുഖ്യപ്രഭാഷണം നടത്തും.
വിദ്യാഭ്യാസ അവാർഡുകൾ എം. മുകേഷ് എംഎൽഎ വിതരണം ചെയ്യും. മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ, കൗൺസിലർ എ.കെ. സവാദ്, കെ. വിദ്യാധരൻ, എൻ. അശോകൻ, എ.കെ. രാജപ്പൻ, പി. ജയരാജ് തുടങ്ങിയവർ പ്രസംഗിക്കും. രാത്രി ഏഴിന് കലാസന്ധ്യ.
10-ന് രാവിലെ 10-ന് പ്രതിനിധി സമ്മേളനം സംസ്ഥാന രക്ഷാധികാരി പി.എസ്. വിജയൻ ഉദ്ഘാടനം ചെയ്യും. കെ. വിദ്യാധരൻ, പി.കെ. സോമൻ, കെ.പി. ബാലൻ, ഡി.പ്രതാപൻ തുടങ്ങിയർ പ്രസംഗിക്കും.
പത്രസമ്മേളനത്തിൽ ഭാരവാഹികളായ പി.കെ. സോമൻ, പി.കെ. ഗോപിനാഥൻ, കെ.പി. ബാലൻ, പി.ജയരാജ്, കെ.വിദ്യാധരൻ, എ.കെ. രാജപ്പൻ, ഡി. പ്രതാപൻ, എം. ഗാനമുരളി, എം.എസ്. സുധാകരൻ, വി. ഗോപി എന്നിവർ സംബന്ധിച്ചു.