കന്നുകുട്ടി പരിപാലനത്തിന് ‘ഗോ വര്‍ധിനി' പദ്ധതി തുടങ്ങി
1467454
Friday, November 8, 2024 6:18 AM IST
കൊല്ലം: കന്നുകുട്ടി പരിപാലന പദ്ധതി ‘ഗോവര്‍ധിനി' അലയമണ്‍ പഞ്ചായത്തിലെ കണ്ണങ്കോട് ക്ഷീര സംഘത്തില്‍ നടന്ന പരിപാടിയില്‍ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.
കാലികള്‍ക്കുള്ള തീറ്റപുല്‍ കൃഷി ചെയ്യാന്‍ മുന്നോട്ടു വരുന്നവര്‍ക്ക് പുല്ക്കടകളും ധനസഹായവും നല്‍കുമെന്ന് മന്ത്രി പറഞ്ഞു. അനുബന്ധ മേഖലയായ പുല്‍കൃഷിയുടെ വികസനത്തിലൂടെയാണ് പാൽ ഉത്പാദന വര്‍ധനവ് സാധ്യമാകൂ. പുല്‍കൃഷി ചെയ്യാന്‍ മുന്നോട്ട് വരുന്നവര്‍ക്ക് സഹായം നല്‍കുമെന്നും ഒരേക്കറില്‍ നിന്ന് പ്രതിവര്‍ഷം 300 മുതല്‍ 400 ടണ്‍ വരെ തീറ്റപ്പുല്ല് ഉത്പാദിപ്പിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് എം. ജയശ്രീ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ജി. പ്രമോദ്, ജില്ലാ പഞ്ചായത്തംഗം അംബികാ കുമാരി, സ്ഥിരം സമിതി അധ്യക്ഷരായ എം. മുരളി, മിനി ഡാനിയല്‍, മെമ്പര്‍മാരായ അസീന മനാഫ്, അമ്പിളി,
ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി. ഷൈന്‍കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എ.എല്‍. അജിത്, കാഫ് ഫീഡ് സ്കീം അസി. ഡയറക്ടര്‍ ഡോ. ബിന്ദു, വെറ്ററിനറി സര്ജന് ഡോ. സുലേഖ, ഡോ. വിനോദ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
പശുക്കുട്ടികളെ ശാസ്ത്രീയമായി വളര്ത്തുന്നതിന്ആവിഷ്കരിച്ച പദ്ധതിയാണ് ഗോവര്‍ധിനി.