കൊ​ല്ലം: ശ്രീ​നാ​രാ​യ​ണ​ഗു​രു​ദേ​വ​ന്‍റെ സ​ന്ദേ​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട് കേ​ര​ള​ത്തി​ൽ വി​ദ്യാ​ഭ്യാ​സ വി​പ്ല​വ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത് ആ​ർ. ശ​ങ്ക​ർ ആ​യി​രു​ന്നു​വെ​ന്ന് നി​യു​ക്ത ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി അ​രു​ൺ​കു​മാ​ർ ന​മ്പൂ​തി​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഗു​രു​ധ​ർ​മ പ്ര​ചാ​ര​ണ സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ല്ലം പ്ര​സ് ക്ല​ബ് ഹാ​ളി​ൽ ന​ട​ത്തി​യ ആ​ർ. ശ​ങ്ക​റി​ന്‍റെ 52 -ാമ​ത് ച​ര​മ​വാ​ർ​ഷി​ക മ​ഹാ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ർ. ശ​ങ്ക​ർ ഒ​രു കാ​ല​ഘ​ട്ട​ത്തി​ലും അ​ധി​കാ​ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ പോ​യി​ട്ടി​ല്ല. സ്ഥാ​ന​മാ​ന​ങ്ങ​ൾ തേ​ടി​യെ​ത്തു​ക​യാ​യി​രു​ന്നു. പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​ർ. ശ​ങ്ക​ർ എ​ന്നും മാ​തൃ​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചെ​യ​ർ​മാ​ൻ എ​ഴു​കോ​ൺ രാ​ജ് മോ​ഹ​ൻ അ​ധ്യ​ക്ഷ​നാ​യി.

ആ​ർ. ശ​ങ്ക​രു​ടെ ജ​ന്മ​ഗ്രാ​മ​മാ​യ പു​ത്തൂ​രി​ലേ​ക്കു​ള്ള വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ ജാ​ഥ ശി​വ​ഗി​രി മ​ഠ​ത്തി​ലെ ധ​ർ​മ​സം​ഘം ട്ര​സ്റ്റ് അം​ഗം സ്വാ​മി ദേ​ശി​യ​കാ​ന​ന്ദ യ​തി ജാ​ഥ ക്യാ​പ്റ്റ​ൻ ശാ​ന്തി​നി കു​മാ​ര​ന്പീ​ത പ​താ​ക ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​ഘം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി. ​സ്വാ​മി​നാ​ഥ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ മെ​മ്പ​ർ പാ​ത്ത​ല രാ​ഘ​വ​ൻ, കെ.​എ​ൻ. ന​ട​രാ​ജ​ൻ ഉ​ഷ​സ്, ക​വി ഉ​ണ്ണി പു​ത്തൂ​ർ, സു​ശീ​ല മു​ര​ളീ​ധ​ര​ൻ, ദേ​വ​സ്വം എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ ര​ക്ഷാ​ധി​കാ​രി ച​വ​റ രാ​ജ​ശേ​ഖ​ര​ൻ, പോ​ൾ രാ​ജ് പൂ​യ​പ്പ​ള്ളി, അ​പ്സ​ര ശ​ശി​കു​മാ​ർ, പെ​രും​കു​ളം തു​ള​സി​ധ​ര​ൻ, ജ​യ​ഭ​ക്ത​ൻ നെ​ടു​വ​ത്തൂ​ർ, ക്ലാ​പ്പ​ന സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നി​യു​ക്ത ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി അ​രു​ൺ ന​മ്പൂ​തി​രി​യെ ശി​വ​ഗി​രി മ​ഠ​ത്തി​ലെ സ്വാ​മി ദേ​ശി​യ​കാ​ന​ന്ദ യ​തി പൊ​ന്നാ​ട അ​ണി​യി​ച്ചു ആ​ദ​രി​ച്ചു. ക​വി സം​ഗ​മ​ത്തി​ൽ നൂ​റി​ൽ​പ​രം ക​വി​ക​ൾ പ​ങ്കെ​ടു​ത്തു.