തരം മാറ്റൽ: 90 ഓളം അപേക്ഷകൾ തീർപ്പാക്കി
1467455
Friday, November 8, 2024 6:18 AM IST
കൊട്ടാരക്കര: താലൂക്കിൽ തരം മാറ്റത്തിനുള്ള തൊണ്ണൂറോളം അപേക്ഷകൾ ഇന്നലെ തീർപ്പാക്കി. ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു. തരം മാറ്റത്തിന്റെ ചാർജുള്ള ഡെപ്യൂട്ടി കളക്ടർ ബീനാറാണി, അഗ്രികൾച്ചർ അസിസ്റ്റന്റ് ഡയറക്ടർ അനീഷ്യ, തഹസീൽദാർ മോഹനകുമാരൻ നായർ, ഭൂരേഖ തഹസീൽദാർ ജി. വിജയകുമാർ, കളക്ടറേറ്റ് സ്റ്റാഫ്,
താലൂക്കിലെ മുഴുവൻ കൃഷി ഓഫീസർമാർ, വില്ലേജ് ഓഫീസർമാർ, താലൂക്ക് സ്റ്റാഫ്, അപേക്ഷകർ എന്നിവർ പങ്കെടുത്തു. 90 ഓളം അപേക്ഷകൾ തീർപ്പാക്കിയതായി തഹസീൽദാർ അറിയിച്ചു.