ശിശുദിനാഘോഷം; കുട്ടികളുടെ പ്രധാനമന്ത്രിക്ക് അനുമോദനം
1467463
Friday, November 8, 2024 6:31 AM IST
കൊല്ലം: സംസ്ഥാനതല ശിശുദിനാഘോഷത്തില്‍ കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത കുളത്തുപ്പുഴ സ്വദേശി ബഹിയാ ഫാത്തിമയ്ക്ക് ജില്ലാ ഭരണകുടത്തിന്റേയും ജില്ലാ ശിശുക്ഷേമ സമിതിയുടേയും നേതൃത്വത്തില്‍ അനുമോദനം നല്കി.
ജില്ലാ കളക്ടര്‍ എന്‍. ദേവീദാസ് മൊമന്റോ നല്കി. എഡിഎം ജി. നിര്‍മല്‍ കുമാര്‍, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. ഡി. ഷൈന്‍ ദേവ്, ട്രഷറര്‍ എന്‍. അജിത് പ്രസാദ്, വൈസ് പ്രസിഡന്റ് അഡ്വ. ഷീബ ആന്റണി,
എക്സികൂട്ടിവ് കമ്മിറ്റി അംഗം ആര്. മനോജ് എന്നിവര്‍ പങ്കെടുത്തു. 14 ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ശിശുദിന റാലിയില്‍ മുഖ്യമന്ത്രിയോടൊപ്പം ബഹിയാ ഫാത്തിമ പങ്കെടുക്കും.
കുളത്തൂപ്പുഴ സ്വദേശികളായ മുഹമ്മദ് ഷായുടേയും ഹസീനയുടെയും മകളാണ്. കുളത്തൂപ്പുഴ ഗുഡ് ഷെപ്പേര്‍ഡ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ ബഹിയ ഫാത്തിമ.