പന്മന ആശ്രമം മഠാധിപതി സ്വാമി പ്രണവാനന്ദ തീർഥപാദർ സമാധിയായി
1467560
Friday, November 8, 2024 10:32 PM IST
ചവറ: മഹാഗുരു ചട്ടമ്പിസ്വാമി തിരുവടികളുടെ സമാധി സ്ഥാനമായ പന്മന ആശ്രമത്തിലെ മഠാധിപതി സ്വാമി പ്രണവാനന്ദ തീർഥപാദർ (93 )സമാധിയായി. ഇന്നലെ ഉച്ചകഴിഞ്ഞ് 2.40-ന് പന്മന ആശ്രമത്തിൽ ആയിരുന്നു സമാധി.
ജി. കേശവൻ നായർ എന്നായിരുന്നു പൂർവാശ്രമത്തിലെ നാമം. കൊട്ടാരക്കര ബോയ്സ് വിഎച്ച്എസ്ഇ യിൽ നിന്ന് പ്രിൻസിപ്പലായി 1988 ൽ വിരമിച്ചു. അതിനുശേഷം സദാനന്ദപുരം അവദൂദാശ്രമത്തിലും പന്മന ആശ്രമത്തിലും നിത്യസന്ദർശകനായി. കുട്ടികൾക്കും മുതിർന്നവർക്കുമായി സംസ്കൃതം വേദാന്തം, ഭഗവത്ഗീത, നാരായണീയം എന്നിവയിൽ ക്ലാസുകൾ എടുത്തു. വാഴൂർ തീർഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദതീർഥ പാദര് സ്വാമികളിൽ നിന്നും 2000 മാർച്ച് നാലിന് ശിവരാത്രി ദിവസം സന്യാസദീക്ഷ സ്വീകരിച്ചു. തുടർന്ന് പന്മന ആശ്രമം മഠാധിപതിയായി.
കൊല്ലം, കുന്നത്തൂർ താലൂക്കിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ഞാങ്കടവ് പാലത്തിനായി സർക്കാരിൽ നിരന്തരം സമ്മർദം ചെലുത്തി പാലം യാഥാർഥ്യമാക്കി. ഭാര്യ പി ശാരദാമ്മ (റിട്ട. ടീച്ചർ ജിവിഎസ് യുപിഎസ് പാങ്ങോട്).
മക്കൾ : പരേതനായ എസ് കെ ജയപ്രകാശ് (റിട്ട.നേവി), ജയശ്രീ എസ് (റിട്ട.എച്ച് എം.) പരേതയായ എസ് കെ ജയകുമാരി (റിട്ട.ടീച്ചർ), എസ് കെ ജയബാല (റിട്ട.എച്ച് എം)പരേതനായ എസ് കെ ജയരാജ്. മരുമക്കൾ : സുധാമണി ഡി(റിട്ട. ടീച്ചർ ), എൻ ബാലകൃഷ്ണപിള്ള (റിട്ട.എച്ച് എം)പരേതനായ രാധാകൃഷ്ണപിള്ള (റിട്ട.ബി എസ് എഫ്), ചന്ദ്രബാബു ടി ആർ (റിട്ട. എസ് ഐ). മരണാനന്തര ചടങ്ങുകൾ ഇന്നു ഉച്ചകഴിഞ്ഞ് മൂന്നിന് പന്മന ആശ്രമത്തിനു സമീപമുള്ള ‘താമര’യിൽ.