ആർ. ശങ്കർ ആരുടെ മുന്നിലും തല കുനിക്കാത്ത നേതാവ്: പി. രാജേന്ദ്രപ്രസാദ്
1467461
Friday, November 8, 2024 6:31 AM IST
കൊല്ലം: ആരുടെ മുന്നിലും ശിരസ് കുനിക്കാത്ത വ്യക്തിത്വത്തിന്റെ ഉടമ ആയിരുന്നു ആർ. ശങ്കറെന്ന് ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്. വിദ്യാഭ്യാസ രംഗത്ത് ഒട്ടനവധി സ്ഥാപനങ്ങൾ പടുത്തുയർത്താനും അദ്ദേഹത്തിന് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
മുൻ മുഖ്യമന്ത്രി ആർ. ശങ്കറിന്റെ 52-ാം ചരമ വാർഷികാചരണം ഡിസിസിയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആർ. ശങ്കർ സ്മൃതി കുടീരത്തിൽ ഡിസിസിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. വൈസ് പ്രസിഡന്റ് എസ്. വിപിനചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ഡിസിസി ഭാരവാഹികളായ ജി. ജയപ്രകാശ്, ആനന്ദ് ബ്രഹ്മാനന്ദ്, തൃദീപ് കുമാർ, ആർ.എസ്. അബിൻ, ആദിക്കാട് മധു, കോൺഗ്രസ് നേതാക്കളായ എച്ച്. അബ്ദുൽ റഹുമാൻ, പാലത്തറ രാജീവ്, പ്രാക്കുളം സുരേഷ്, ആർ. രമണൻ, ജി.ആർ. കൃഷ്ണകുമാർ, ഗോപാലകൃഷ്ണൻ, അജിത്, മണികണ്ഠൻ, വി.എസ്. ജോൺസൺ, ഹബീബ്സേട്ട്, മുണ്ടയ്ക്കൽ സന്തോഷ്, കുരീപ്പുഴ യഹിയ എന്നിവർ പ്രസംഗിച്ചു.
ചവറയിൽ
ചവറ: ചവറ ബ്ലോക്ക് കോൺഗ്രസ്കമ്മിറ്റി സംഘടിപ്പിച്ച ആർ.ശങ്കർ അനുസ്മരണം ഡിസിസി ജനറൽ സെക്രട്ടറി ചക്കിനാൽ സനൽകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മേച്ചേഴുത്തു ഗിരീഷ് കുമാർ അധ്യക്ഷനായി.
ചവറ ഗോപകുമാർ, സുരേഷ് കുമാർ, ചവറ ഹരിഷ് കുമാർ, ചിത്രാലയം രാമചന്ദ്രൻ, ബാബു ജി. പട്ടത്താനം ഇ. റഷീദ്, പി.ആർ. ജയപ്രകാശ്, സെബാസ്റ്റ്യൻ അംബ്രോസ്, ഉണ്ണി മാവഴികം, കിടങ്ങിൽ സന്തോഷ്, ആർ. ജിജി, റോസ് ആനന്ദ്, ജാക്സൺ, ചവറ ഇക്ബാൽ, കുമ്പളംചിറ ബാബു, ശിവലാൽ, മനോജ് പാഞ്ചിക്കാട്, സഞ്ജയ്, സതീശൻ, ഷാഹിനാർ,കെ.കെ രഞ്ചൻ എന്നിവർ പ്രസംഗിച്ചു.
പാരിപ്പള്ളി: ഗാന്ധി ദർശന സമിതി ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ.ശങ്കർ ചരമവാർഷിക ദിനാചരണം നടത്തി. പാരിപ്പള്ളി ഗാന്ധി സ്ക്വയറിൽ ചേർന്ന അനുസ്മരണ സമ്മേളനം ഡിസിസി സെക്രട്ടറി എൻ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് പാരിപ്പള്ളി വിനോദ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് നിജാബ് മൈലവിള, ജില്ല സെക്രട്ടറി ഉളിയനാട് ജയൻ, ദൃശ്യ സജീവ്, രവീന്ദ്രക്കുറുപ്പ്, സന്തോഷ് കുട്ടാട്ടുകോണം,
ജനാർദനൻ പിള്ള, ജി.രാജീവ്, ബിജു കിഴക്കനേല, എസ്.എസ്. വിഷ്ണു, ഷിബു കോട്ടയ്ക്കേറം, കെ. നൗഷാദ്, ഉല്ലാസ് മാധവൻ, പി.ഡി. രാജു, പ്രസന്നകുമാരി, സജീവ്, ഉഷാരാജൻ, സുദേവൻ പള്ളിവിള എന്നിവർ പ്രസംഗിച്ചു.