ബിജെപി പഞ്ചായത്ത് സമിതി പരാതി നൽകി
1467458
Friday, November 8, 2024 6:31 AM IST
കൊട്ടാരക്കര: മൂർത്തിക്കാവ് -മനക്കരക്കാവ് റോഡിന്റെ തകർന്ന പട്ടാഴിവിള ഭാഗം പുനർ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് പിബ്ല്യുഡിക്കും, ആർടിഒക്കും ബിജെപി നെടുവത്തൂർ പഞ്ചായത്ത് സമിതി നിവേദനം നൽകി.
അമിത ഭാരം കയറ്റിയ വാഹനങ്ങൾ പോയതിനാലാണ് റോഡ് തകർന്നത്. കൂടുതൽ ഭാരമുള്ള വാഹനങ്ങൾ കടന്നു പോകുന്നതിനെതിരേ നടപടിയെടുക്കണം.
മനക്കരക്കാവ് റോഡ് പുനർനിർമിക്കാമെന്ന് പിഡബ്ല്യുഡിയും, ആനക്കോട്ടൂർ റോഡിലൂടെ അമിതഭാരവുമായി പോകുന്നതിനെതിര നടപടി സ്വീകരിക്കാമെന്ന് ആർടിഒ ബിജെപി പഞ്ചായത്ത് സമിതിക്ക് ഉറപ്പുനൽകി. ബിജെപി നെടുമുത്തുപഞ്ചായത്ത് സമിതി പ്രസിഡന്റ് സന്തോഷ് പത്മശ്രീയുടെ നേതൃത്വത്തിൽ, മണ്ഡലം ജനറൽ സെക്രട്ടറി രാജഗോപാൽ,
സംസ്ഥാന കൗൺസിൽ അംഗം അജിത്ത് ചാലിക്കോണം, ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ.വി. രാജേന്ദ്രൻ, നെടുവത്തൂർ പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ സന്തോഷ് ശ്രീസായി, മണ്ഡലം വൈസ് പ്രസിഡന്റ് ജയകുമാർ, പഞ്ചായത്ത് സെക്രട്ടറി കണ്ണൻ, കുറുമ്പാലൂർ സന്തോഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥരെ കണ്ടത്.