ശബരിമല ദേശീയ തീർഥാടന കേന്ദ്രമാക്കണം: ദേവസ്വം എംപ്ലോയീസ് യൂണിയൻ
1467733
Saturday, November 9, 2024 6:41 AM IST
കൊല്ലം: ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് യുടിയുസി ദേശീയ പ്രസിഡന്റ് എ.എ. അസീസ്. സി. രാഘവൻപിള്ള മെമ്മോറിയൽ ഹാളിൽ ചേർന്ന ദേവസ്വം എംപ്ലോയീസ് സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാലപ്പഴക്കം ചെന്ന ക്ഷേത്രങ്ങളുടെ തനിമ നിലനിർത്തുന്നതിനായി പുനരുദ്ധാരണം പൂർത്തിയാക്കി സംരക്ഷിക്കാനും ക്ഷേത്രഭൂമി അന്യാധീനപ്പെട്ടു പോകാതെ സംരക്ഷിക്കാനും നടപടി സ്വീകരിക്കണമെന്ന്അദ്ദേഹം ആവശ്യപ്പെട്ടു.
യൂണിയൻ പ്രസിഡന്റ് ചവറ ജയകൃഷ്ണൻ പോറ്റി അധ്യക്ഷതവഹിച്ചു. സ്വാഗതം സെക്രട്ടറി രാജ്കുമാർ, യൂണിയൻ രക്ഷാധികാരി ചവറ രാജശേഖരൻ, ആർഎസ്പി നേതാക്കളായ സുരേന്ദ്രൻ പിള്ള, അജിത്ത്കുമാർ, ആർ. സുനിൽ, കൈപ്പുഴ റാം മോഹൻ, തെക്കുംഭാഗം അനിൽകുമാർ, മനോജ് തറമേൽ,
കാഞ്ഞിരോട് രാധാകൃഷ്ണൻ, പ്രമോദ് അഷ്ടമുടി, സേതു അഷ്ടമുടി, രാജേഷ് പോറ്റി, ശങ്കർ പോറ്റി, ദീപു പോറ്റി, മനോജ് നമ്പൂതിരി തുടങ്ങിയവർ പ്രസംഗിച്ചു. നിയുക്ത ശബരിമല മേൽശാന്തി തോട്ടത്തിൽ മഠം അരുൺകുമാർ നമ്പൂതിരിക്ക് സ്വീകരണം നൽകി.