ക്ഷേത്രത്തിലെ മോഷണം; ഒരാൾകൂടി പിടിയിൽ
1467453
Friday, November 8, 2024 6:18 AM IST
വെഞ്ഞാറമൂട്: കൂത്തുപറമ്പ് ഭദ്രകാളി ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ പൂട്ട് തകർത്തു മോഷണം നടത്തിയ കേസിൽ ഒരാൾകൂടി പിടിയിൽ. പാലാംകോണം വാദ്ധ്യാരുകോണം സ്വദേശി മനുവാണ്(30) അറസ്റ്റിലായത്. ആഗസ്റ്റ് 30ന് ആയിരുന്നു കേസിനാസ്പദമായ സംഭവം.
ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന് മോഷ്ടാവ് വിഗ്രഹത്തിൽ ചാർത്തിയിരുന്ന മാലയും, ക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍ ഉണ്ടായിരുന്ന പണവും, സിസിടിവി മോണിറ്ററും മോഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികള്‍ വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്‍കിയിരുന്നു.
കേസിലെ ഒന്നാം പ്രതിയായ നെടുമങ്ങാട് കരിപ്പൂര്‍ കള്ളുവിളാകം സ്വദേശിയായ ശ്രീകുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഒളിവിലായിരുന്ന കൂട്ടു പ്രതിയെയാണ് കഴിഞ്ഞദിവസം അറസ്റ്റു ചെയ്യ്തത്.
ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നിര്‍ദേശ പ്രകാരം വെഞ്ഞാറമൂട് സിഐ അനൂപ് കൃഷ്ണ, എസ്ഐമാരായ ഷാന്‍, ഷാജി, എഎസ്ഐ ഇര്‍ഷാദ്, സീനിയര്‍ സിവിള്‍ പോലീസ് ഓഫീസര്‍മാരായ അനീഷ്, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.