കൊ​ല്ലം: ജാ​തി​പ്പേ​ര് വി​ളി​ക്കു​ക​യും ദേ​ഹോ​പ​ദ്ര​വം ഏ​ല്പി​ക്കു​ക​യും ചെ​യ്തി​ട്ടും പോ​ലീ​സ് നീ​തി​പൂ​ർ​വ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നി​ല്ലെ​ന്ന പ​രാ​തി​യി​ൽ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​ക​ണ​മെ​ന്നും പ​രാ​തി ല​ഭി​ച്ചാ​ൽ എ​സ് സി,​എ​സ്ടി സ്പെ​ഷ​ൽ സെ​ൽ എ​സ്പി അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.

സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കാ​ണ് ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. പാ​ലോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ താ​ൻ ന​ൽ​കി​യ മൊ​ഴി​പ്ര​കാ​ര​മു​ള്ള വ​കു​പ്പു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ലെ​ന്നാ​രോ​പി​ച്ച് പു​ന​ലൂ​ർ ക​ര​വാ​ളൂ​ർ സ്വ​ദേ​ശി ജി. ​ശ്രീ​വി​ശാ​ഖ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

കേ​സി​ലെ ഒ​ന്നാം പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​താ​യും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം ര​ണ്ടാം പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. നി​ല​വി​ലു​ള്ള അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് പ​രാ​തി​ക്കാ​ര​ൻ അ​റി​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​ത്ത​ര​വ്.