സിപിഎമ്മിനെതിരേ സിപിഐയുടെ യുവജന, വിദ്യാർഥി സംഘടനകൾ
1467721
Saturday, November 9, 2024 6:31 AM IST
സംഘർഷത്തിനു പിന്നിൽ ലഹരിസംഘമെന്ന് ആക്ഷേപം
അഞ്ചല്‍: അഞ്ചലില്‍ നടന്ന സംഘര്‍ഷത്തിന് പിന്നില്‍ എസ്എഫ്ഐയിലെ ലഹരി സംഘമാണെന്നും സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പടെയുള്ള നേതാക്കള്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയെന്നും സിപിഐയുടെ യുവജന, വിദ്യാർഥി സംഘടനകളായ എഐവൈഎഫ്, എഐഎസ്എഫ് നേതാക്കൾ ആരോപിച്ചു.
തിങ്കളാഴ്ച എസ്എഫ്ഐ ആക്രമണത്തിൽ പരിക്കേറ്റ് അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എഐഎസ്എഫ് നേതാവിനെ, എസ്എഫ്ഐക്കാര്‍ ആശുപത്രിക്കുള്ളില്‍ കടന്ന് മർദിച്ചു. എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറി ഉള്‍പ്പടെയുള്ളവരെ അതിക്രൂരമായാണ് മര്‍ദിച്ചത്. ആശുപത്രിക്കും കേടുപാടുകള്‍ ഉണ്ടാക്കി. ഇതില്‍ പ്രതിഷേധിച്ചു ബുധനാഴ്ച എഐഎസ്എഫ് പ്രതിഷേധ പ്രകടനം നടത്തി.
പ്രകടനം കോളജിലേക്ക് കടക്കവേ എത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരാണ് പ്രകോപനം സൃഷ്ടിച്ചത്. സിപിഐയുടെ മണ്ഡലം കമ്മിറ്റി ഓഫീസ് പരിസരത്ത് പോലും സംഘര്‍ഷത്തിന് ശ്രമിച്ചു. ലഹരി സംഘമാണ് ഇതിന് പിന്നിലെന്നും ഗുണ്ടാ വിളയാട്ടത്തിന് സിപിഎം ലോക്കൽ സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ ചൂട്ടുപിടിക്കുകയാണെന്നും അവർ ആരോപിച്ചു.
അഞ്ചല്‍ പോലീസും എസ്എഫ്ഐ അതിക്രമത്തിന് കുടപിടിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. എഐഎസ്എഫ് നല്കിയ പരാതിയില്‍ എഫ് ഐആര്‍ പോലും ഇടുന്നില്ല. അതേ സമയം ത്ത എസ്എഫ്ഐ നല്കിയ പരാതിയില്‍ നരഹത്യാ ശ്രമം ഉള്‍പ്പടെ ഗുരുതര വകുപ്പുകള്‍ ചുമത്തുകയും പെണ്‍കുട്ടികളെ അടക്കം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
സിപിഎം എഴുതി നല്കിയ പേരുകള്‍ അന്വേഷണം പോലും നടത്താതെ അതേപടി എഫ്ഐആറില്‍ ചേര്‍ക്കുകയായിരുന്നു. ഈ സമീപനമാണ് പോലീസ് തുടരുന്നതെങ്കില്‍ ശക്തമായ പ്രതിരോധം ഉണ്ടാകുമെന്നും അഞ്ചലില്‍ വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തില്‍ എഐഎസ്എഫ്, എഐവൈഎഫ് ജില്ലാ സെക്രട്ടറിമാര്‍ പറഞ്ഞു.