ത​ടി​ക്ക​ട​വ്: മ​ണി​ക്ക​ല്‍ പാ​ലം ഇ​രു​ട്ടി​ല്‍. പാ​ല​ത്തി​ല്‍ ആ​കെ​യു​ണ്ടാ​യി​രു​ന്ന മൂ​ന്ന് സോ​ളാ​ര്‍ വി​ള​ക്കു​ക​ളി​ൽ ഒ​ന്ന് ത​ക​രു​ക​യും മ​റ്റു ര​ണ്ടെ​ണ്ണം പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​വു​ക​യും ചെ​യ്തി​ട്ട് നാ​ളേ​റെ​യാ​യി. ഇ​തോ​ടെ പ്ര​ദേ​ശം പൂ​ർ​ണ​മാ​യും ഇ​രു​ട്ടി​ലാ​യി. 10 കോ​ടി രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ച്ച പാ​ലം 2017 മാ​ര്‍​ച്ച് 23 നാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. എ​രു​വാ​ട്ടി-​മ​ണി​ക്ക​ല്‍ പ്ര​ദേ​ശ​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച് എ​രു​വാ​ട്ടി പു​ഴയ്​ക്ക് കു​റു​കെ മ​ല​യോ​രത്തെ ​ആ​റു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ള്‍​ക്കു നേ​രി​ട്ട് ഉ​പ​കാ​ര​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണു പാ​ലം നി​ര്‍​മി​ച്ച​ത്.

പ​ഴ​യ​ങ്ങാ​ടി, പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍, ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി, പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് മ​ല​യോ​ര​ത്തു നി​ന്ന് ഇ​തു​വ​ഴി എ​ളു​പ്പ​ത്തി​ല്‍ എ​ത്താ​നാ​കും. പാ​ലം വ​ന്ന​തോ​ടെ ത​ളി​പ്പ​റ​മ്പ്-​കൂ​ര്‍​ഗ് ബോ​ര്‍​ഡ​ര്‍ റോ​ഡി​ല്‍ നി​ന്നു മീ​മ്പ​റ്റി, ത​ടി​ക്ക​ട​വ് വ​ഴി മ​ണി​ക്ക​ലി​ലേ​ക്ക് പോ​കാ​നാ​വും.

ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്തി​ല്‍ പ്ര​കൃ​തി സു​ന്ദ​ര​മാ​യ ദൃ​ശ്യ​ങ്ങ​ള്‍ നി​റ​ഞ്ഞ പാ​ല​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലും ഫോ​ട്ടോ​ഷൂ​ട്ടി​നാ​യും വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ പ്ര​കൃ​തി സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​നും നി​ര​വ​ധി​പേ​ര്‍ എ​ത്തി​ച്ചേ​രു​ന്നു​ണ്ട്.

എ​ന്നാ​ല്‍, സ​ന്ധ്യ​യാ​കു​ന്ന​തോ​ടെ ഇ​രു​ട്ട് മൂ​ടു​ന്ന പാ​ല​ത്തി​ലും പ​രി​സ​ര​ത്തും സ​മൂ​ഹ​വി​രു​ദ്ധ​രു​ടെ ശ​ല്യം വ​ധി​ച്ചി​രി​ക്ക​യാ​ണ്. പാ​ല​ത്തി​ല്‍ വൈ​ദ്യു​തി വി​ള​ക്കു​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യാ​ല്‍ ടൂ​റി​സം സാ​ധ്യ​ത ഏ​റെ​യാ​ണ്. ഒ​പ്പം പാ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യ എ​രു​വാ​ട്ടി-ത​ല​വി​ൽ റോ​ഡ് ന​വീ​ക​ര​ണം ന​ട​ത്തി യാ​ത്ര യോ​ഗ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.