മ​ട്ട​ന്നൂ​ർ: അ​ഖി​ലേ​ന്ത്യാ സ​ഹ​ക​ര​ണ വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ട്ട​ന്നൂ​രി​ൽ കൂ​ത്തു​പ​റ​മ്പ് സ​ർ​ക്കി​ൾ​ത​ല ക​ന്പ​വ​ലി, ക​സേ​രക​ളി മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി. മാ​ന​വം ഗ്രൗ​ണ്ടി​ൽ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എ​ൻ.​ ഷാ​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ഫെ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ കെ.​ ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ സി.​വി. ശ​ശീ​ന്ദ്ര​ൻ മ​ൽ​സ​രാ​ർ​ഥി​ക​ളെ പ​രി​ച​യ​പ്പെ​ട്ടു. ക​മ്പ​വ​ലി മ​ത്സ​ര​ത്തി​ൽ വ​നി​താ, പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ കൂ​ത്തു​പ​റ​മ്പ് കോ-ഓ​പ്പ​റേ​റ്റീ​വ് റൂ​റ​ൽ ബാ​ങ്ക് ഒ​ന്നാം സ്ഥാ​ന​ങ്ങ​ൾ നേ​ടി. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ മൊ​കേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കും വ​നി​താ വി​ഭാ​ഗ​ത്തി​ൽ കു​ത്തുപ​റ​മ്പ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കും ര​ണ്ടാം സ്ഥാ​ന​ങ്ങ​ൾ നേ​ടി.

ഇന്നു രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ മ​ട്ട​ന്നൂ​ർ ഗ​വ.​ യു​പി സ്കൂ​ളി​ൽ തി​രു​വാ​തി​ര, കൈ​കൊ​ട്ടി​ക്ക​ളി മ​ത്സര​ങ്ങ​ൾ ന​ട​ക്കും. ഇ​രി​ട്ടി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​ ശ്രീ​ല​ത ഉ​ദ്ഘാ​ട​നം ചെ​യ്യും. 12ന് ​വൈ​കു​ന്നേ​രം ​മ​ട്ട​ന്നൂ​ർ ന​ഗ​ര​ത്തി​ൽ വി​ളം​ബ​ര ഘോ​ഷ​യാ​ത്ര​യും 15ന് ​മ​ട്ട​ന്നൂ​രി​ൽ ബൈ​ക്ക് റാ​ലി​യും ന​ട​ക്കും. 16ന് ​രാ​വി​ലെ 10ന് ​മ​ട്ട​ന്നൂ​ർ കൈ​ലാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കെ.​കെ.​ ശൈ​ല​ജ എം​എ​ൽ​എ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യും.